video
play-sharp-fill

ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളെ ഇതുവരെയും കണ്ടെത്താനായില്ല; ഇവർക്കൊപ്പം പുഴയിൽ വീണ ബന്ധു അന്‍സിലിനെ കണ്ടെത്തി; ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; അഞ്ച് ദിവസം മുന്‍പ് വിവാഹിതരായ നവദമ്പതികള്‍ക്കായി സ്‌കൂബ ടീമിന്റെ സഹായത്തോടെ ഇന്നും തിരച്ചിൽ തുടരും

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: പള്ളിക്കലിൽ പുഴയിൽ വീണ് കാണാതായ ദമ്പതികളെ കണ്ടെത്താനായില്ല. കടയ്ക്കൽ കുമ്മിൾ സ്വദേശികളായ സിദ്ധിക്ക്, ഭാര്യ നൗഫി എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പം പുഴയിൽ വീണ പകൽക്കുറി സ്വദേശി അൻസലിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

ഫയർഫോഴ്‌സും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും ദമ്പതികളെ ഇന്നലെ കണ്ടെത്താനായിരുന്നില്ല. രാത്രിയിൽ താത്കാലികമായി നിർത്തിവെച്ച തിരച്ചിൽ ഇന്നു രാവിലെ സ്‌കൂബ ടീമിന്റെ സഹായത്തോടെ പുനരാരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ 16ന് ആയിരുന്നു സിദ്ധിക്കിന്റെയും നൗഫിയുടെയും വിവാഹം. വിരുന്ന് സൽക്കാരത്തിനായി ബന്ധുവീട്ടിൽ എത്തിയപ്പോഴായിരുന്നു അപകടം. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം.

സിദ്ദിഖും നൗഫിയും ബന്ധുവായ അൻസിലിന്റെ വീട്ടിൽ വിരുന്നിനായി എത്തിയതായിരുന്നു. പിന്നാലെ പള്ളിക്കപ്പുഴ പാലത്തിന് സമീപമുള്ള പാറക്കെട്ടിലെത്തി. ഇവിടെ നിന്ന് ഫോട്ടോയെടുക്കുന്നതിനിടയിൽ അൻസിൽ കാൽവഴുതി പുഴയിൽ വീണു.

അൻസിലിനോടൊപ്പം തന്നെ യുവ ദമ്പതികളും പുഴയിൽ പതിക്കുകയായിരുന്നു. സിദ്ധിഖിനും നൗഫിയ്ക്കുമായുളള തിരച്ചിൽ പുരോഗമിക്കുകയാണ്.