നവവധു ഭർതൃവീട്ടിൽ മരിച്ചനിലയിൽ ; പരാതിയുമായി ബന്ധുക്കൾ ; അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

തളിപ്പറമ്പ് : നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പ് പടന്ന കടപ്പുറം ബിച്ചാരക്കടവ് കളത്തിൽപുരയിൽ നിഖിതയെ (20) ആണ് ഭർത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനായിരുന്നു ഇവരുടെ വിവാഹം. തളിപ്പറമ്പിലെ സ്വകാര്യ നഴ്‌സിങ് കോളജിൽ ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സിന് പഠിക്കുകയായിരുന്നു നിഖിത.

വൈശാഖ് വിദേശത്താണ്. സുനിൽ, ഗീത ദമ്പതികളുടെ മകളാണ്. ബന്ധുക്കളുടെ പരാതിയിൽ‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group