video
play-sharp-fill

ഇത് അലമാരയല്ല തീവ്രവാദികളുടെ ഒളിസങ്കേതം ; കാശ്മീരിൽ തീവ്രവാദികൾ ഉപയോഗിച്ച ബങ്കർ കണ്ടെത്തി

ഇത് അലമാരയല്ല തീവ്രവാദികളുടെ ഒളിസങ്കേതം ; കാശ്മീരിൽ തീവ്രവാദികൾ ഉപയോഗിച്ച ബങ്കർ കണ്ടെത്തി

Spread the love

ന്യൂഡല്‍ഹി: കശ്മീരിലെ കുല്‍ഗാമില്‍ തീവ്രവാദികള്‍ താമസിച്ചിരുന്ന ബങ്കറുകള്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി സൈന്യം നടത്തിയ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തിയ തീവ്രവാദികള്‍ ഒളിച്ചിരുന്ന ബങ്കറുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

ഒരു അലമാരയുടെ അകത്തു നിന്നാണ് ബങ്കറിനകത്തേക്കുള്ള പ്രവേശന കവാടം. അലമാരയുടെ താഴെ വാതിലാണെന്ന് മനസിലാവാത്ത വിധത്തിലാണ് ഇത് സജ്ജീകരിച്ചിരുന്നത്. നിലത്തിരുന്ന ശേഷം മാത്രം പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു ഇത്. തീവ്രവാദികള്‍ക്ക് താമസിക്കാൻ ബങ്കറുകള്‍ വരെ തയ്യാറാക്കിയ സാഹചര്യത്തില്‍ ഇതിന് പ്രാദേശിക സഹായം കിട്ടിയോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. ഏറ്റുമുട്ടലില്‍ കുല്‍ഗാമിലെ രണ്ട് സ്ഥലങ്ങളിലായി ആറ് തീവ്രവാദികളെ വകവരുത്തിയിരുന്നു. രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദീൻ പ്രവർത്തകരായ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. മദെർഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വെടിവെച്ചു കൊന്നു. ഇവിടെ ഒരു സൈനികന് ജീവൻ നഷ്ടമായി. കുല്‍ഗാമിലെ ഏറ്റമുട്ടലില്‍ നാല് തീവ്രവാദികളെ സൈന്യം വകവരുത്തി. ഇവിടെയും ഒരു ജവാൻ വീരമൃത്യുവരിച്ചു.

കൊല്ലപ്പെട്ട തീവ്രവാദികളെല്ലാം ഹിസ്ബുല്‍ മുജാഹിദീൻ പ്രവർത്തകരാണെന്നും ഇവരില്‍ ഒരാള്‍ പ്രാദേശിക കമാൻഡറായി പ്രവർത്തിച്ചിരുന്ന ആളാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊല്ലപ്പെട്ട തീവ്രവാദികളുടെ പേരുകളും വിവരങ്ങളും സൈന്യം കണ്ടെത്തിയിട്ടുണ്ട്. പാരാ കമാൻഡോ ലാൻസ് നായിക് പ്രദീപ് നൈൻ, ഒന്നാം രാഷ്ട്രീയ റൈഫിള്‍സിലെ ഹവില്‍ദാർ രാജ് കുമാർ എന്നീ ജവാന്മാരാണ് ഏറ്റമുട്ടലില്‍ വീരമൃത്യുവരിച്ചത്.