play-sharp-fill
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിക്കാന്‍ പി.ടി ഉഷ.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിക്കാന്‍ പി.ടി ഉഷ.

ന്യൂ ഡൽഹി :ഗുസ്തി താരങ്ങളുടെ സമരം 11ാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് ഉഷയുടെ സന്ദര്‍ശനം. അതിനിടെ, സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്ബോള്‍ ഉഷക്കെതിരെ പ്രതിഷേധമുണ്ടായി.

സമരത്തോട് അനുഭാവം പ്രകടിപ്പിച്ചെത്തിയ വിമുക്ത ഭടനാണ് ഉഷയുടെ വാഹനം തടഞ്ഞത്. ഗുസ്തി താരങ്ങളുടെ സമരത്തിനെതിരെ ഉഷ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ എത്തി മാറ്റുകയായിരുന്നു.

തെരുവിലെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നും താരങ്ങള്‍ പ്രതിഷേധിക്കുകയല്ല, ഒളിമ്ബിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടത് എന്നാണ് ഉഷ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘താരങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വരുന്നത് വരെയെങ്കിലും അവര്‍ക്ക് കാത്തിരിക്കാമായിരുന്നു. രാജ്യത്തിനും കായിക മേഖലക്കും ഒട്ടും ഗുണകരമല്ലാത്ത ഒന്ന് അവര്‍ ചെയ്യുന്നത് എന്തിനു വേണ്ടിയാണ്. ഇത് നിഷേധാത്മക സമീപനമാണ്.” -ഉഷ പറഞ്ഞു. ഉഷയുടെ പരാമര്‍ശത്തിനെതിരെ ഗുസ്തി താരങ്ങള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. പിന്തുണ പ്രതീക്ഷിച്ച ഒരാളില്‍ നിന്നുണ്ടായ പ്രതികരണം വേദനിപ്പിച്ചെന്നായിരുന്നു അവര്‍ പറഞ്ഞത്.

Tags :