മലപ്പുറത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി; 36 ദിവസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Spread the love

മലപ്പുറം: നിലമ്പൂരിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

നിലമ്പൂർ ചുങ്കത്തറ കുന്നത്ത് പട്ടികവര്‍ഗ നഗറിലെ ശിവന്‍-അംബുജം ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി കുട്ടിയുടെ മൂക്കില്‍ നിന്നും രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയില്‍ മാറ്റമില്ലാഞ്ഞതോടെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്കും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും റഫര്‍ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

കഴിഞ്ഞ ഫെബ്രുവരി പതിനാറിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അംബുജം കുഞ്ഞിനെ പ്രസവിച്ചത്.