
മൂലമറ്റം : കുഞ്ഞിന്റെ മരണം മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയെന്ന് തെറ്റിദ്ധരിച്ച അമ്മ മനോവിഷമം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചു.
33 ദിവസം പ്രായമുള്ള കുഞ്ഞ് അസുഖം മൂലമാണ് മരിച്ചത്. എന്നാല്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയാണെന്നു തെറ്റിദ്ധരിച്ച് അമ്മ ജീവനൊടുക്കാന്‍ ശ്രമിക്കുക ആയിരുന്നു. പൂച്ചപ്ര സ്വദേശി തെങ്ങുംതോട്ടത്തില്‍ അനൂപ്സ്വപ്ന ദമ്ബതികളുടെ മകനാണു ബുധനാഴ്ച പുലര്‍ച്ചെ മരിച്ചത്.
ആരോഗ്യസ്ഥിതി മോശമായ കുട്ടിയെ തൊടുപുഴ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാസം തികയാതെ എട്ടാം മാസത്തിലാണു കുഞ്ഞു ജനിച്ചത്. ജനനസമയത്തു കുട്ടിക്ക് ഭാരക്കുറവായിരുന്നതിനാല്‍ പല ശാരീരിക വിഷമതകളുമുണ്ടായിരുന്നു. ഇതാണു മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ കുഞ്ഞിന്റെ മരണത്തിന് താനാണ് കാരണക്കാരിയെന്ന് വിശ്വസിച്ച അമ്മ ജീവനൊടുക്കാന്‍ ശ്രമിക്കുക ആയിരുന്നു. വീട്ടില്‍ വച്ചാണു ബുധനാഴ്ച ഉച്ചയ്ക്കുശേഷം അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തു. കുട്ടിയുടെ സംസ്‌കാരം നടത്തി.



