
തിരുവനന്തപുരം: വീട്ട് പ്രസവങ്ങളിൽ സംസ്ഥാനത്ത് നവജാത ശിശുക്കൾ കൂടുതൽ മരിച്ചത് കഴിഞ്ഞ വർഷമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പുറത്ത്.
സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വീട്ട് പ്രസവങ്ങളിലൂടെ സംസ്ഥാനത്ത് 9 നവജാത ശിശുക്കൾ മരിച്ചതായി ആരോഗ്യ വകുപ്പിന്റെ വിവരാവകാശ രേഖ പുറത്ത് വന്നു. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം നൽകിയ വിവരാവകാശ മറുപടിയിലാണ് ഇത് സംബന്ധിച്ച് കണക്കുകൾ ഉള്ളത്.
2024 ഏപ്രിൽ മുതൽ ഡിസംബർ വരെ എറണാകുളം – 2, തൃശൂർ – 2, കോഴിക്കോട് – 1, തിരുവനന്തപുരം – 1, കോട്ടയം – 1, ആലപ്പുഴ – 2 എന്നിങ്ങനെയാണ് മരണ വിവര കണക്കുകൾ. 2021 മുതൽ 2024 മാർച്ച് വരെ മലപ്പുറം – 4, കാസർഗോഡ് – 1, പാലക്കാട് – 1, തിരുവനന്തപുരം – 1, പത്തനംതിട്ട – 1, കോട്ടയം – 1 എന്നിങ്ങനെ മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 മുതൽ 2024 വരെയുള്ള കാലയളവിൽ കഴിഞ്ഞ വർഷമാണ് വീട്ട് പ്രസവങ്ങളിൽ കൂടുതൽ നവജാത ശിശുക്കൾ മരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പിന്റെ രേഖകളിൽ വ്യക്തമാക്കുന്നു.