നവജാത ശിശുവിന് ഗുരുതര വൈകല്യം കണ്ടെത്തിയ സംഭവം: അമ്മയുടെ പരാതിയിൽ നാല് ഡോക്ടർമാർക്കെതിരെ കേസ്; കേസെടുത്തിരിക്കുന്നത് രണ്ട് ഗൈനക്കോളജിസ്റ്റ് ഡോക്ടർമാർക്കെതിരെയും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കെതിരെയും; അന്വേഷണ മേൽനോട്ടം ഡിവൈഎസ്പിക്ക്

Spread the love

ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യം കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാർക്കെതിരെ കേസ്.

ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗര്‍ഭകാലത്ത് പലതവണ സ്കാനിംഗ് നടത്തിയെങ്കിലും ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്.

ഗർഭകാലത്ത് കടപ്പുറം വനിത-ശിശു ആശുപത്രിയിലായിരുന്നു ചികിത്സ. പ്രസവശസ്ത്രക്രിയ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും. പലതവണ സ്കാൻ ചെയ്തിട്ടും ഗർഭസ്ഥശിശുവിന്റെ രൂപമാറ്റം കണ്ടെത്താനാകാഞ്ഞത് വനിത-ശിശു ആശുപത്രിയിലെ ഡോക്ടർമാരുടെ വീഴ്ചയാണെന്നായിരുന്നു പരാതി.