video
play-sharp-fill

സഹോദരിയുടെ ആറു ദിവസം പോലും ആകാത്ത പെൺകുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ച് മുങ്ങിയ യുവതി പിടിയിൽ; ബാലനീത വകുപ്പുകൾ അനുസരിച്ചും തട്ടിക്കൊണ്ട് പോയി അപായപ്പെടുത്താനുള്ള ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി യുവതിയെ അറസ്റ്റ് ചെയ്തു

സഹോദരിയുടെ ആറു ദിവസം പോലും ആകാത്ത പെൺകുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ച് മുങ്ങിയ യുവതി പിടിയിൽ; ബാലനീത വകുപ്പുകൾ അനുസരിച്ചും തട്ടിക്കൊണ്ട് പോയി അപായപ്പെടുത്താനുള്ള ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി യുവതിയെ അറസ്റ്റ് ചെയ്തു

Spread the love

താനെ: സഹോദരിയുടെ നവജാത ശിശുവിനെ റോഡിൽ ഉപേക്ഷിച്ച് മുങ്ങിയ യുവതി പിടിയിൽ.

സ്വന്തം സഹോദരിയുടെ നവജാത പെൺശിശുവിനേയാണ് 24കാരി റോഡിൽ ഉപേക്ഷിച്ച് പോയത്.

സഹോദരി പ്രസവ സംബന്ധിയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ഈ ക്രൂരത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാരാഷ്ട്രയിലെ താനെയിൽ ബുധനാഴ്ച പുലർച്ചെയാണ് വഴിയാത്രക്കാർ റോഡിൽ കുഞ്ഞിനെ ശ്രദ്ധിക്കുന്നത്.

വിവരം അറിയിച്ചതിനേ തുടർന്ന സംഭവ സ്ഥലത്ത് എത്തിയ പൊലീസ് കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് കുട്ടിയെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.

കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതാണ് അന്വേഷണത്തിൽ സഹായകമായത്.

ഇന്റലിജൻസ് , ടെക്നിക്കൽ സഹായത്തോടെ കുട്ടിയെ ഉപേക്ഷിച്ചയാളെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യുമ്പോഴാണ് സ്വന്തം സഹോദരിയുടെ മകളെയാണ് റോഡിൽ ഉപേക്ഷിച്ചതെന്ന് വ്യക്തമാവുന്നത്.

ബാലനീത വകുപ്പുകൾ അനുസരിച്ചും തട്ടിക്കൊണ്ട് പോയി അപായപ്പെടുത്താനുള്ള ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ എന്തിനാണ് ഇത്തരത്തിലൊരു ക്രൂര കൃത്യം ചെയ്യാനുള്ള കാരണമെന്ന് ഇനിയും യുവതി പൊലീസിനോട് വ്യക്തമാക്കിയിട്ടില്ല.