നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; വീട്ടില്‍വെച്ച് പ്രസവിച്ചെന്നും കുഞ്ഞിനെ കുളിമുറിയിൽ ഉപേക്ഷിച്ചെന്നും യുവതി

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ : നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ മുളക്കുഴയ്ക്ക് സമീപം കോട്ടയിലാണ് സംഭവം .ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.

അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതിയറിയിച്ചത് അനുസരിച്ചാണ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. കുഞ്ഞിന് ജീവനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍വെച്ച് പ്രസവിച്ചെന്നും കുഞ്ഞിനെ കുളിമുറിയില് ഉപേക്ഷിച്ചെന്നും ആശുപത്രിയിൽ എത്തിയ യുവതി അറിയിക്കുകയായിരുന്നു. കുഞ്ഞ് മരിച്ചെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയധികൃതർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസില്‍ ഉടൻ മുളക്കുഴയിലെ വീട്ടിലെത്തി. ബക്കറ്റിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്. കൊണ്ടുപോകും വഴി കുഞ്ഞ് അനങ്ങുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ് യുവതി.