
വണ്ടൂർ: നവജാത ശിശുവിനെ മാതാവിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ചയോടെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
മഞ്ചേരി സ്വദേശി മുഹമ്മദിൻ്റെ എട്ടുമാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവികത തോന്നിയതിന് പിന്നാലെ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടം കഴിഞ്ഞ് കുഞ്ഞിന്റെ മൃതദേഹം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകി. ശ്വാസംമുട്ടി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.
കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് കുഞ്ഞും മാതാവും മാതാവിൻറെ വീട്ടിലെത്തിയത്. അസ്വാഭാവിക മരണത്തിൽ പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


