ഇത് രണ്ടാം ജന്മം! ജീവൻ പോവാതെ കാത്തത് ഡയപ്പർ ; അമ്മയുടെ കൈയില്‍ നിന്ന് കുരങ്ങൻ തട്ടിയെടുത്ത് കിണറ്റിലെറിഞ്ഞ 20 ദിവസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

Spread the love

റായ്പൂർ : അമ്മയുടെ കൈയില്‍ നിന്ന് കുരങ്ങൻ തട്ടിയെടുത്ത് കിണറ്റിലെറിഞ്ഞ 20 ദിവസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി  രക്ഷപ്പെട്ടു.

video
play-sharp-fill

ചത്തിസ്ഗഢിലെ സീനി ഗ്രാമത്തിലാണ് സംഭവം, കുഞ്ഞിന് പാല്‍ കൊടുക്കുന്നതിനിടെ വീട്ടിനകത്തേക്ക് പ്രവേശിച്ച കുരങ്ങൻ അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ തട്ടി പറിച്ച് പുറത്തേക്ക് ഓടുകയായിരുന്നു.

അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ  കുരങ്ങിനെ പിന്തുടർന്നെങ്കിലും കുഞ്ഞിനെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിനിടയിൽ , സമീപത്തെ കിണറ്റില്‍ കുഞ്ഞ് പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞ് മുങ്ങിപ്പോകാതെ കാത്തത് ധരിച്ചിരുന്ന ഡയപ്പറായിരുന്നു. തുടർന്ന് പ്രദേശവാസികള്‍ ചേർന്ന് ബക്കറ്റ് ഉപയോഗിച്ച്‌ ഉടൻ തന്നെ കുഞ്ഞിനെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തു.

സിപിആർ നല്‍കി നിമിഷങ്ങള്‍ക്കുള്ളില്‍ കുഞ്ഞിന്‍റെ ശ്വാസോച്ഛ്വാസം പുനരാരംഭിച്ചു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് പരുക്കുകളില്ലെന്നാണ് വിവരം.