ന്യൂ ഇയര്‍ ആശംസ ക്ലിക്ക് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നൽകി പോലീസ് 

Spread the love

കാഞ്ഞങ്ങാട്: ശ്രദ്ധിച്ചില്ലെങ്കിൽ ആശംസകൾക്ക് ഒപ്പം പണിയും കിട്ടും.ന്യൂ ഇയർ ആശംസകള്‍ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. അടുത്ത കുറച്ച്‌ ദിവസങ്ങളില്‍, സൈബർ തട്ടിപ്പുകാർക്ക് നിങ്ങളുടെ വാട്സ് ആപ്പിലേക്ക് പുതുവത്സരാശംസ അയക്കാൻ കഴിയും, അതില്‍ ഒരു പുതിയ എ.പി.കെ ഫയല്‍ തരം മാല്‍വെയറിലേക്കുള്ള ലിങ്ക് അടങ്ങിയിരിക്കാം.

 

നിങ്ങളുടെ പേരില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പുതുവത്സരാശംസകള്‍ അയക്കാം. നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍, കാർഡ് ലഭിക്കാൻ ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്കുചെയ്യുക എന്ന് അറിയിക്കും. അത്തരമൊരു ലിങ്ക് അയച്ചാല്‍, ആ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് കേരള പോലീസ്  മുന്നറിയിപ്പ് നല്‍കിയത്.

 

സൈബർ കുറ്റവാളികള്‍ ഫോണ്‍ ഹാക്ക് ചെയ്യുകയും ആക്സസ് അവരിലേക്ക് പോകുകയും ചെയ്യും. മൊബൈല്‍ ഡേറ്റ, ഗാലറി, കോണ്‍ടാക്റ്റ് നമ്ബറുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ മോഷ്ടിക്കപ്പെടും തുടർന്ന് തട്ടിപ്പില്‍ കുടുങ്ങാം. അതിനാല്‍ ഹാപ്പി ന്യൂ ഇയർ റെഡിമെയ്ഡ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group