ന്യൂയർ പാർട്ടികൾക്ക് പൂട്ടുവീഴും! ഫോർട്ട് കൊച്ചിയിൽ ലഹരി പാർട്ടികളിൽ പരിശോധന ശക്തമാക്കി പോലീസും എക്സൈസും

Spread the love

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പോലീസും എക്സൈസും പരിശോധന ശക്തമാക്കും.

video
play-sharp-fill

ഈ മാസം 31 വരെ ഫോർട്ട് കൊച്ചിയ്ക്ക് പുറത്തു നിന്ന് എത്തുന്നവരെ നിരീക്ഷിക്കും. കേരളത്തിലെ ന്യൂയർ ആഘോഷത്തിന്റെ പ്രധാന കേന്ദ്രമാണ് ഫോർട്ട് കൊച്ചി. വെളിച്ചം വിതറി നില്‍ക്കുന്ന മഴമരവും പാപ്പാഞ്ഞിയേയും കാണാൻ ഫോർട്ട് കൊച്ചിയില്‍ വൻ തിരക്കാണ്.

ന്യൂയർ ആഘോഷിക്കാൻ വിദേശികള്‍ അടക്കം പതിനായിരങ്ങള്‍ ഫോർട്ട് കൊച്ചിയിലേയ്ക്ക് എത്തുന്നത്. ഫോർട്ട് കൊച്ചിയിലെ വിവിധ ഭാഗങ്ങളില്‍ നിശാപാർട്ടികള്‍ സജീവമാകുമെന്നാണ് പൊലീസിന് ലഭിച്ച റിപ്പോർട്ട്. അനുമതിയില്ലാതെ നിശാ പാർട്ടികള്‍ നടത്തുന്നത് പൂട്ടിടാനാണ് തീരുമാനം. പരിശോധനക്ക് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കുമെന്ന് ഫോർട്ട് കൊച്ചി പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group