video
play-sharp-fill
“എന്നാലും ന്റെ അളിയാ…..! പുതുവത്സരത്തില്‍ ആദ്യറിലീസിനായി മൂന്ന് ചിത്രങ്ങള്‍

“എന്നാലും ന്റെ അളിയാ…..! പുതുവത്സരത്തില്‍ ആദ്യറിലീസിനായി മൂന്ന് ചിത്രങ്ങള്‍

സ്വന്തം ലേഖിക

കൊച്ചി: സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന എന്നാലും ന്റെ അളിയാ ജനുവരി 6ന് തിയേറ്ററുകളില്‍.

ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗായത്രി അരുണാണ് നായിക. സിദ്ദിഖ്, ലെന,മീര നന്ദന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.രചന: ബാഷ് മുഹമ്മദ്, ശ്രീകുമാര്‍ അറയ്ക്കല്‍.ഛായാഗ്രഹണം: പ്രകാശ് വേലായുധന്‍.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മാണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഫി

വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ പ്രശസ്ത യൂട്യൂബര്‍ ജോബിവയലുങ്കല്‍ നിര്‍മ്മിച്ച്‌ ആദ്യമായി സംവിധാനം ചെയ്യുന്ന സോഫി ജനുവരി ആറിന് പ്രദര്‍ശനത്തിന്.പ്രശസ്ത മോഡല്‍ സ്വാതി,തനൂജ,അനീഷ് രവി, രാജേഷ് കോബ്ര, ഹരിശ്രീ മാര്‍ട്ടിന്‍, വിഷ്ണു സഹസ്ര,ഡിപിന്‍,റജീന,സുനില്‍ നാഗപ്പാറ,ബദരി, സെയ്‌ദ് അസ്‌ലം, ദിയഗൗഡ,കോമഡി താരങ്ങളായ കിരണ്‍ സരിഗ,സജിന്‍,പ്രശാന്ത് കായംകുളം തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

തിരക്കഥ,സംഭാഷണം- ഒല്ലാ പ്രകാശ്‌,ജോബി വയലുങ്കല്‍.ഛായാഗ്രഹണം അനൂപ് മുത്തിക്കാവില്‍.

തേര്

അമിത് ചക്കാലക്കലിനെ നായകനാക്കി എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ഫാമിലി ആക്‌ഷന്‍ ത്രില്ലര്‍ ചിത്രം തേര് 6ന് റിലീസ് ചെയ്യും.
ബാബുരാജ്, അസീസ് നെടുമങ്ങാട്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സഞ്ജു ശിവറാം, അലക്സാണ്ടര്‍ പ്രശാന്ത്, ശ്രീജിത്ത് രവി,പ്രമോദ് വെളിയനാട്, വീണ നായര്‍, സ്മിനു സിജോ ,റിയ സൈറ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

തിരക്കഥ സംഭാഷണം ഡിനില്‍ പി.കെ. ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്. ബ്യൂഹില്‍ നെയ്‌ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി. സാം ആണ് നിര്‍മ്മാണം.