video
play-sharp-fill

പുതുവത്സരാഘോഷത്തില്‍ കൊച്ചി മെട്രോയും; 31 ന് രാത്രി ഒരുമണി വരെ സര്‍വീസ് നടത്തും

പുതുവത്സരാഘോഷത്തില്‍ കൊച്ചി മെട്രോയും; 31 ന് രാത്രി ഒരുമണി വരെ സര്‍വീസ് നടത്തും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പുതുവത്സരാഘോഷത്തില്‍ പങ്കുചേര്‍ന്ന് കൊച്ചി മെട്രോ. ഡിസംബര്‍ 31 ന് രാത്രി ഒരു മണി വരെ മെട്രോ സര്‍വീസ് ഉണ്ടാകുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

പുതുവത്സരം പ്രമാണിച്ച് പ്രത്യേക ഇളവും പ്രഖ്യാപിച്ചു. ഡിസംബര്‍ 31 ന് രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയുള്ള സര്‍വീസിന് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഉണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിന്റെ വിവിധയിടങ്ങളിൽ പുതുവർഷ പരിപാടികൾ സംഘടിപ്പിച്ചും സംഗീത വിരുന്നൊരുക്കിയും ജനം ആഘോഷ തിമിർപ്പിലാണ്.

പുതുവർഷം പിറക്കുന്നത് രാത്രി 12 മണിക്ക് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാർക്കായി മെട്രോ സർവീസ് നീട്ടിയിരിക്കുകയാണ്. 2023 ജനുവരി 1ന് അർധരാത്രി 1.00 മണി വരെ മെട്രോ സർവീസ് ഉണ്ടാകും.

സർവീസ് നീട്ടി നൽകുക മാത്രമല്ല, രാത്രിയുള്ള സർവീസിന് പകുതി നിരക്ക് മാത്രമേ മെട്രോ ഈടാക്കുന്നുള്ളു. മഡിസംബർ 31 രാത്രി 9 മണി മുതൽ ജനുവരി 1 അർധരാത്രി 1.00 മണി വരെ ടിക്കറ്ര് നിരക്കിൽ 50% ന്റെ കിഴിവാണ് മെട്രോ വാഗ്ദാനം ചെയ്തിരിക്കുന്നത്.