
പുതുവർഷാഘോഷത്തിലെ ലഹരി ഉപയോഗം തടയുക ; ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പൊലീസിന്റെ കര്‍ശന മാര്‍ഗരേഖ; പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടേയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണം; രാത്രി പന്ത്രണ്ടരയോടെ പാർട്ടികൾ അവസാനിപ്പിക്കണം
സ്വന്തം ലേഖകൻ
കൊച്ചി: പുതുവത്സരാഘോഷത്തിൽ കൊച്ചിയിലേക്ക് ലഹരിമരുന്നിന്റെ വന്‍ ഒഴുക്ക് ഉണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തിൽ ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പൊലീസ് കര്‍ശന മാര്‍ഗരേഖ കൊണ്ടുവരുന്നു. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന എല്ലാവരുടേയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനുമാകും നിര്‍ദേശം നല്‍കുക.
കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടികൂടിയത് പതിനഞ്ച് ലക്ഷം രൂപയുടെ എംഡിഎംഎയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ക്രിസ്മസ് ദിനം വരെ നടത്തിയ പരിശോധനയില്‍ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത് 300 ഗ്രാം എംഡിഎംഎയാണ്. വാണിജ്യാടിസ്ഥാനത്തില്‍ ലഹരിമരുന്ന് ശേഖരിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിപ്പട്ടികയില്‍ പത്തൊമ്പതുകാരിയുള്‍പ്പെടെ 23 പേരാണ് ഉള്‍പ്പെട്ടിരുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷം 910 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സിറ്റി പൊലീസ് ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2707 കേസുകള്‍. അറസ്റ്റിലായത് 3214 പേര്‍. കേസുകളുടെ എണ്ണത്തിനൊപ്പം ലഹരിമരുന്നിന്റെ അളവിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്