പുതുവർഷം വരുന്നത് ജനജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളുമായി; സുപ്രധാന മാറ്റങ്ങൾ ഇങ്ങനെ

Spread the love

ആധാറുമായി ബന്ധിപ്പിച്ചില്ലേ? പാൻ കാർഡ് അസാധുവാകും

video
play-sharp-fill

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ 2026 ജനുവരി 1 മുതൽ പ്രവർത്തന രഹിതമാകും. ഇതോടെ പുതിയ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിനോ വലിയ തുകകൾ നിക്ഷേപിക്കുന്നതിനോ തടസ്സമുണ്ടാകും. പാൻ കാർഡ് അസാധുവായാൽ 1000 രൂപ പിഴയും അടയ്ക്കേണ്ടി വരും.

എട്ടാം ശമ്പള കമ്മിഷൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ഏഴാം ശമ്പള കമ്മിഷന്റെ കാലാവധി നാളെ (ഡിസം.31) അവസാനിക്കും. ജനുവരി ഒന്ന് മുതൽ 8ാം ശമ്പള കമ്മിഷൻ നടപ്പാകും. ശമ്പളവും പെൻഷനും പിന്നീട് വർധിക്കുമെങ്കിലും നടപ്പാക്കൽ തീയതി ജനുവരി ഒന്ന് ആയിരിക്കും.

ക്രെഡിറ്റ് സ്‌കോർ

റിസർവ് ബാങ്ക് നിർദേശപ്രകാരം ജനുവരി മുതൽ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ് ബ്യൂറോകൾക്ക് വിവരങ്ങൾ ആഴ്ചയിലൊരിക്കൽ അയക്കണം. ഇത് ക്രെഡിറ്റ് സ്‌കോർ കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യാനും അതുവഴി വായ്പകൾ എളുപ്പത്തിൽ ലഭിക്കാനും സഹായിക്കും.

പാചക വാതകം

ജനുവരി ഒന്ന് മുതൽ പാചക വാതക സിലിണ്ടറുകളുടെ വിലയിലും വ്യോമയാന ഇന്ധന വിലയിലും മാറ്റം വരാം. എണ്ണവിലയിലെ അന്താരാഷ്ട്ര മാറ്റങ്ങൾക്കനുസരിച്ചാണ് ഇവ പുനർനിർണയിക്കുന്നത്.

പാൻ-ആധാർ

ഇതുവരെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജനുവരി ഒന്ന് മുതൽ ബാങ്കിങ്, സർക്കാർ സേവനങ്ങൾ, മറ്റ് ഇടപാടുകൾ എന്നിവ തടസപ്പെടും. പാൻ കാർഡ് നിഷ്‌ക്രിയമാകും.

വായ്പാ നിരക്ക്

എസ്.ബി.ഐ, പി.എൻ.ബി, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ വായ്പാ നിരക്കുകൾ ജനുവരി ഒന്ന് മുതൽ കുറയും. പുതിയ സ്ഥിര നിക്ഷേപ (എഫ്.ഡി) നിരക്കുകളും ജനുവരിയിൽ നടപ്പാക്കും.

നികുതി നിയമങ്ങൾ

പുതിയ ആദായനികുതി നിയമം ജനുവരി ഒന്ന് മുതൽ പൂർണമായും നടപ്പിലാക്കില്ല. എന്നാൽ പുതിയ ഐ.ടി.ആർ (നികുതി റിട്ടേൺ) ഫോമുകളും നിയമങ്ങളും ജനുവരിയോടെ സർക്കാർ അറിയിക്കും. അത് 2026 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

എടിഎം ഫീസും ഇടപാട് പരിധികളും

2025 മെയ് മാസത്തിൽ പ്രാബല്യത്തിൽ വന്ന എടിഎം ഫീ വർദ്ധനവ് 2026-ലും ബാധകമാകും. സൗജന്യ പ്രതിമാസ പരിധി കഴിഞ്ഞാൽ, ഒരു ഇടപാടിന് 23 രൂപ ഈടാക്കും. ബാങ്കുകൾ തമ്മിൽ നൽകുന്ന ഇന്‍റർചേഞ്ച് ഫീസ്, ഫിനാൻഷ്യൽ ഇടപാടുകൾക്ക് 19 രൂപ ആയും നോൺ-ഫിനാൻഷ്യൽ ഇടപാടുകൾക്ക് 7 രൂപ ആയും വർദ്ധിപ്പിച്ചു. ഇതാണ് ഉപഭോക്താക്കളുടെ നിരക്ക് കൂടാൻ കാരണം. അക്കൌണ്ടുള്ള ബാങ്കിന്‍റെ എടിഎമ്മുകളിൽ നിന്ന് പ്രതിമാസം 5 സൗജന്യ ഇടപാടുകളും മറ്റ് ബാങ്കുകളിൽ നിന്ന് 3 (മെട്രോ നഗരങ്ങളിൽ) മുതൽ 5 വരെ ഇടപാടുകളും എന്ന നിലവിലെ നിയമത്തിൽ മാറ്റമില്ല.

ബാങ്കുകളുടെ ലയനം

12 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം മൂന്നോ നാലാ ആയി കുറയും. ആഗോള തലത്തിൽ മത്സരിക്കാൻ കഴിയും വിധത്തിൽ ഇന്ത്യയിലെ ബാങ്കിങ് മേഖല ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം എന്നായിരുന്നു റിപ്പോർട്ട്, എന്നാൽ പൊതുമേഖലാ ബാങ്കുകളുടെ പുനഃസംഘടനയോ ലയനമോ സംബന്ധിച്ച് നിലവിൽ ചർച്ചകളൊന്നും ഇല്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്‍റിൽ അറിയിച്ചു. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.