
സ്വന്തം ലേഖകൻ
ഇടുക്കി: പുതുവത്സരത്തെ വരവേൽക്കുന്നതിനിടെ പൊലീസിന് നേരെ പടക്കമെറിഞ്ഞ് യുവാക്കൾ. തുടർന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. അനീഷ്, അജയകുമാർ എന്നിവരാണ് പൊലീസിന് നേരെ ഇത്തരമൊരു സാഹസം കാട്ടിയത്.
സംഭവം കൂട്ടാളികളായ രണ്ട് പേർ ഒളിവിൽ പോയി. അവർക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പുതുവത്സര ആഘോഷത്തിനെത്തിയ ഏതാനും യുവാക്കളാണ് പ്രശ്നമുണ്ടാക്കിയത്. ഇവർ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് അക്രമം ഉണ്ടാക്കാൻ ശ്രമിച്ച സംഘത്തെ പിരിച്ചുവിടാൻ ശ്രമിച്ചപ്പോൾ യുവാക്കൾ പൊലീസിന് നേരെ തിരിയുകയായിരുന്നു. പൊലീസുകാരെ പിടിച്ചു തള്ളി. ബലം പ്രയോഗിച്ച് നീക്കാൻ തുടങ്ങിയപ്പോഴാണ് യുവാക്കൾ പടക്കമെറിഞ്ഞത്. ഒഴിഞ്ഞുമാറിയതിനാലാണ് അപകടം ഒഴിവായത്.
വധശ്രമം, പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ റിമാൻഡ് ചെയ്തു.