play-sharp-fill
പുതുവത്സരാഘോഷം: കർശന നിയന്ത്രണങ്ങളുമായി പൊലീസ്

പുതുവത്സരാഘോഷം: കർശന നിയന്ത്രണങ്ങളുമായി പൊലീസ്


സ്വന്തം ലേഖകൻ

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനു കർശന നിയന്ത്രണങ്ങളുമായി പൊലീസ്. പുതുവത്സരാഘോഷങ്ങളിൽ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ആഘോഷ സ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും സുരക്ഷയ്ക്ക് പ്രത്യേകം ഊന്നൽ നൽകും. നിരത്തുകളിലും പ്രധാനസ്ഥലങ്ങളിലും ആഘോഷങ്ങൾക്ക് ഭംഗംവരാത്തവിധം പൊലീസിനെ വിന്യസിക്കാൻ നിർദേശം നൽകി. അതേസമയം, പുതുവത്സരാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ സഹായവും പൊലീസ് നൽകും.

ആഘോഷങ്ങൾ തടസ്സംകൂടാതെ നടക്കുന്നതിനും സമാധാനപൂർണമാക്കുന്നതിനുമുള്ള പൊലീസിന്റെ നടപടികളോട് എല്ലാവരും സഹകരിക്കണം. മദ്യപിച്ച് വാഹനമോടിക്കുന്നതു ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാവും. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ആഘോഷങ്ങളും പാർട്ടികളും സംഘടിപ്പിക്കുന്നവരും ഹോട്ടൽ അധികൃതരും ഉടൻ പൊലീസിനെ അറിയിക്കണം. പുതുവത്സര ആഘോഷവേളയിൽ റോഡപകടങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിന് പൊലീസ് പ്രത്യേക പരിശോധന നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് നിർദേശങ്ങൾ:

  1. എല്ലാ ആഘോഷ പരിപാടികളും ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിൽ മുൻകൂട്ടി അറിയിച്ച് അനുമതി വാങ്ങണം. ഉച്ചഭാഷിണികൾ രാത്രി 10ന് ശേഷം ഉപയോഗിക്കരുത്. നിർദേശിച്ച ഡെസിബെലിൽ കൂടുതൽ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.
  2. ബാറുകൾ, ബിയർ-വൈൻ പാർലറുകൾ എന്നിവ നിശ്ചിത സമയത്ത് അടക്കണം.
  3. പൊതുസ്ഥലത്ത് മദ്യപിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. പൊതുസ്ഥലത്ത് മദ്യപിക്കുന്നവരെ പിടികൂടാൻ പ്രത്യേക സ്‌ക്വാഡുകൾ രൂപവത്കരിച്ചു.
  4. രാത്രി 12ന് ശേഷം ടൗണിലും പരിസരപ്രദേശങ്ങളിലും കൂടിനിൽക്കുകയോ പൊതുജനങ്ങൾക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ ബഹളം വെക്കുകയോ ചെയ്യരുത്.
  5. അപരിചിതരായ ഏതെങ്കിലും ആളുകളോ എന്തെങ്കിലും സംഭവങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണം.