play-sharp-fill
ഒടുവിൽ ആ ഭാഗ്യവാനെ കിട്ടി…! പുതുവർഷ ബംബർ വിജയിയെ ലോട്ടറി വിൽപ്പനക്കാരനായ തെങ്കാശി സ്വദേശി ; ഷറഫുദ്ദീനെ ഭാഗ്യദേവത വീണ്ടും തുണച്ചത് ബാക്കി വന്ന ടിക്കറ്റിന്റെ രൂപത്തിൽ

ഒടുവിൽ ആ ഭാഗ്യവാനെ കിട്ടി…! പുതുവർഷ ബംബർ വിജയിയെ ലോട്ടറി വിൽപ്പനക്കാരനായ തെങ്കാശി സ്വദേശി ; ഷറഫുദ്ദീനെ ഭാഗ്യദേവത വീണ്ടും തുണച്ചത് ബാക്കി വന്ന ടിക്കറ്റിന്റെ രൂപത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ട് ദിവസത്തിന് ശേഷം സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംബർ ലോട്ടറിയെ വിജയിയെ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദ്ദീനെയാണ് ഈ തവണ ഭാഗ്യം തുണച്ചത്. 12 കോടി രൂപയുടെ ബംബറാണ് ലോട്ടറി വിൽപ്പനക്കാരാനായ ഷറഫുദ്ദീന് ലഭിച്ചത്. ഷറഫുദ്ദീന് ബാക്കി വന്ന ടിക്കറ്റിൽ നിന്നാണ് സമ്മാനം അടിച്ചത്.


പണം കിട്ടിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഷറഫുദ്ദീൻ പറഞ്ഞു. നേരത്തെ ചെറിയ തുകയൊക്കെ സമ്മാനമായി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സഹോദരന്മാരും അമ്മയുമാണ് ഷറഫുദ്ദീന്റെ കുടുംബത്തിലുളളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷറഫുദ്ദീന് ലോട്ടറി അടിച്ചതിൽ വളരെ സന്തോഷമെന്നാണ് അദ്ദേഹത്തിന് ലോട്ടറി വിറ്റ ഭരണി ഏജൻസി ഉടമ പറഞ്ഞത്. രണ്ടായിരത്തിപത്തിൽ രണ്ട് കോടി അടിച്ച ശേഷം ഏജൻസിയിൽ നിന്ന് ഇപ്പോഴാണ് ഇത്രയും വലിയ സമ്മാനം ഷറഫുദ്ദീന് സമ്മാനമായി ലഭിക്കുന്നത്.

കേരള സർക്കാരിനും ആര്യങ്കാവ് അയ്യപ്പനുമാണ് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. ലോട്ടറി ടിക്കറ്റുമായി ഷറഫുദ്ദീൻ സംസ്ഥാന ലോട്ടറി വകുപ്പിൽ എത്തിച്ചേർന്നിട്ടുണ്ട്. ഷറഫുദ്ദീൻ ഏറെ കാലം പ്രവാസിയായിരുന്നു. തുടർന്ന് സാമ്പത്തിക പ്രയാസങ്ങളിൽ നിന്ന് കരകയറാനാണ് ലോട്ടറി വിൽപ്പന ആരംഭിച്ചത്.