video
play-sharp-fill

പുതുവർഷപ്പുലരിയിൽ അയ്യപ്പദർശനത്തിനായി പതിനായിരങ്ങൾ ശബരിമലയിൽ

പുതുവർഷപ്പുലരിയിൽ അയ്യപ്പദർശനത്തിനായി പതിനായിരങ്ങൾ ശബരിമലയിൽ

Spread the love


സ്വന്തം ലേഖകൻ

ശബരിമല: പുതുവർഷപ്പുലരിയിൽ അയ്യപ്പന്റെ ദർശനസുകൃതം നുകരാനായി പതിനായിരങ്ങൾ ശബരിമലയിൽ. ഇരുമുടിക്കെട്ടുമായി മലകയറി എത്തിയ ഭക്തരുടെ വൻതിരക്കാണ് സന്നിധാനത്ത്. ശരണവഴികളെ അയ്യപ്പമന്ത്രത്തിൽ അലിയിച്ച് ചെറുതും വലുതുമായ ആയിരക്കണക്കിനു തീർഥാടക സംഘങ്ങളാണ് രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ലാതെ മലചവിട്ടി എത്തിയത്. എല്ലാവരുടെയും ലക്ഷ്യം ഒന്നാണ്. ഒരു വർഷത്തേക്കുള്ള ഐശ്വര്യ സമ്പൂർണവും സമൃദ്ധവുമായ ഫലത്തിനായി പുതുവർഷ പ്രഭാതത്തിൽ ശബരീശനെ കണികണ്ട് തൊഴണം. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചപ്പോഴും പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലിൽ കാണാമായിരുന്നു. തിരക്കു കൂടിയതോടെ മരക്കൂട്ടത്തു പരിശോധന നടത്തിയാണ് കടത്തിവിട്ടത്.