സൗദിയുടെ ‘ദി കിങ് ഉനൈസ ‘ ആധുനിക യുദ്ധ കപ്പൽ നീറ്റിലിറക്കി.

Spread the love

 

റിയാദ് : സൗദിയിൽ നിർമ്മാണം പൂർത്തിയാക്കിയ ആധുനിക യുദ്ധ

video
play-sharp-fill

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

 

കപ്പൽ നീറ്റിലാക്കി. പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാന പ്രതിനിധീകരിച്ച് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഫയാദ് ബിൻ ഹമീദ് അൽ റുവൈലി ജിദ്ദയിലെ കിങ് ഫൈസൽ നേവൽ ബേസിൽ കപ്പലിെൻറ ഉദ്ഘാടനം നിർവഹിച്ചു. ദി കിങ് ഉനൈസ എന്ന് നാമകരണം ചെയ്ത കപ്പൽ സർവാത്ത്’ പദ്ധതിക്ക് കീഴിൽ നിർമിച്ച അഞ്ചാമത്തേതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ചീഫ് ഓഫ് സ്റ്റാഫ് സഹ ഉദ്യോഗസ്ഥരോടൊപ്പം കപ്പലിെൻറ ഫ്ലൈറ്റ് ഡെക്കിൽ കയറി. നാവികസേനയുടെ ഔദ്യോഗിക സേവനത്തിലേക്ക് കപ്പലിെൻറ പ്രവേശനം അടയാളപ്പെടുത്തി സൗദി പതാക ഉയർത്തി. അടുത്തുള്ള കപ്പലുകൾ വിസിലുകൾ മുഴക്കി പുതിയ കപ്പലിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ചീഫ് ഓഫ് സ്റ്റാഫ് കപ്പലിെൻറ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും അതിൽ അടങ്ങിയിരിക്കുന്ന മോഡേണും ഹൈടെക്കുമായ ഉപകരണങ്ങൾ നീരീക്ഷിക്കുകയും
ചെയ്തു.

നാവികാശക്തി സേന അത്യധികം ഊർജ്വസ്വലത്തോടെ പ്രവർത്തിക്കാനും സാമുദ്രിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിെൻറ സുപ്രധാനവും തന്ത്രപരവുമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഈ കപ്പൽ പ്രയോജനകരമാക്കട്ടെ എന്ന് ജനറൽ ഫഹദ് ബിൻ അബ്ദുല്ല അൽഗുഫൈലി പറഞ്ഞു.