കേരളത്തിന് വീണ്ടും പ്രതീക്ഷ; പുതിയ വന്ദേഭാരത് ട്രെയിൻ ദക്ഷിണ റയില്‍വേയ്ക്ക് കൈമാറി; രാവിലെ എറണാകുളത്തു നിന്നും യാത്രതിരിച്ച് ഉച്ചക്ക് ബെംഗളൂരുവിലെത്താം
ചെന്നൈ: പെരമ്പൂർ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) യില്‍നിന്ന് പുതിയ വന്ദേഭാരത് ട്രെയിൻ ദക്ഷിണ റയില്‍വേയ്ക്ക് കൈമാറിയതോടെ കേരളത്തിന് വീണ്ടും പ്രതീക്ഷ.
എറണാകുളം – ബെംഗളുരു റൂട്ടില്‍ ഈ ട്രെയിൻ സർവീസ് ആരംഭിക്കാനുള്ള സാധ്യത ഏറെയാണ്. ദക്ഷിണറെയില്‍വേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് എറണാകുളം – ബെംഗളുരു. ഈ റൂട്ടില്‍ പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതിനുള്ള പദ്ധതി റയില്‍വെ തയ്യാറാക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞദിവസമാണ് ഐ.സി.എഫ്. ആറ് വന്ദേഭാരത് ട്രെയിനുകള്‍ ആറ് സോണുകള്‍ക്കായി അനുവദിച്ചത്. ഇതില്‍ ദക്ഷിണറെയില്‍വേയ്ക്ക് ലഭിച്ച ട്രെയിൻ എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞുവരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ അഞ്ചിന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 1.35-ന് കെ.എസ്.ആർ. ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 2.05-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 10.45-ന് എറണാകുളം ജങ്ഷനിലെത്തും.
തൃശ്ശൂർ, പാലക്കാട്, കോയമ്ബത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകുമെന്ന് റെയില്‍വേവൃത്തങ്ങള്‍ അറിയിച്ചു.