മനുഷ്യക്കടലിലൂടെ മടക്കയാത്ര; വിലാപയാത്ര 15 മണിക്കൂർ പിന്നിട്ടു; കോട്ടയത്തെത്താൻ ഇനി 61 കിലോമീറ്റർ കൂടി;രാത്രിയേറെയായിട്ടും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കാത്ത് നില്ക്കുന്നു അവസാനമായി ഒരു നോക്കു കാണാൻ; തിരുനക്കരയെത്തുക പുലർച്ചയോടെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്നു രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, എട്ടു മണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല താണ്ടിയത്. അടൂരിലെത്തിയപ്പോൾ 15 മണിക്കൂർ പിന്നിട്ടു. ഇനിയും താണ്ടുവാൻ ദൂരമേറെ. പുലർച്ചയോടെ തിരുനക്കരയെത്തും.

ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ സ്കൂളുകൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയേറെയായിട്ടും എല്ലാ പ്രധാനപ്പെട്ട റോഡുകളിലും ജനസാ​ഗരത്തെയാണ് കാണാൻ കഴിയുന്നത്.എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് വിലാപയാത്ര കടന്നുപോകുന്നത്. സ്ത്രീകളുൽപ്പെടെയുള്ളവരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ റോഡരികിൽ നില്ക്കുന്നത്.