
തിരുവനന്തപുരം: കെ എസ് ഇ ബി ജീവനക്കാരുടെ മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ ഉപയോക്താക്കൾക്ക് ബിൽ തുക അടയ്ക്കാം. ക്രെഡിറ്റ് കാർഡ്. യു പി ഐ തുടങ്ങിയവയിലൂടെ ട്രാൻസാക്ഷൻ ചാർജുകളൊന്നുമില്ലാതെ ബിൽ അടയ്ക്കാനുള്ള ആൻഡ്രോയിഡ് സ്പോട്ട് ബില്ലിംഗ് മെഷീൻ ( പോയിന്റ് ഓഫ് സെയിൽ മെഷീൻ ) ഒക്ടോബറോടെ പ്രാബല്യത്തിലാകും.
എംസ്വൈപ്, പേസ്വിഫ് കമ്പനികളുടെ സ്പോട്ട് ബില്ലിംഗ് മെഷീനുകൾ കാനറാ ബാങ്കിന്റെ സഹകരണത്തോടെയാണ് കെ എസ് ഇ ബി ഉപയോഗിക്കുന്നത്. പ്രതിമാസം 90 രൂപയും ജി എസ് ടിയും കാനറാ ബാങ്കിന് നൽകിയാണ് മീറ്റർ റീഡിംഗ് മെഷീനുകളിൽ പുതിയ സേവനം ലഭ്യാമാക്കുകയ നിലവിൽ റീഡിംഗിനായി ഉപയോഗിക്കുന്ന 5000 ലധികം മെഷീനുകളും സ്പോട്ടിൽ പണം അടക്കാനുള്ള സൗകര്യം ഉൾപ്പെടുത്തും. സെക്ഷൻ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകളിലും ഇത്തരത്തിൽ പണമടയ്ക്കാനുള്ള സൗകര്യമൊരുക്കാൻ പദ്ധതിയുണ്ട്.