video
play-sharp-fill

കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകൾ അനുവദിച്ച് ​കേന്ദ്രം ; തിരുപ്പതി, വേളാങ്കണ്ണി, രാമേശ്വരം എന്നീ ട്രെയിനുകളാണ് സംസ്ഥാനത്തിന് ലഭിക്കുക

കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകൾ അനുവദിച്ച് ​കേന്ദ്രം ; തിരുപ്പതി, വേളാങ്കണ്ണി, രാമേശ്വരം എന്നീ ട്രെയിനുകളാണ് സംസ്ഥാനത്തിന് ലഭിക്കുക

Spread the love

സ്വന്തം ലേഖിക

കോട്ടയം: കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകൾ അനുവദിച്ചു. തിരുപ്പതി-കൊല്ലം, എറണാകുളം-വേളാങ്കണ്ണി, മംഗളൂരു-രാമേശ്വരം എന്നീ ട്രെയിനുകളാണ് സംസ്ഥാനത്തിന് ലഭിക്കുക. ബംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ റെയിൽവേ ടൈംടേബിൾ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്.

റെയിൽവേ ബോർഡ് അന്തിമ വിജ്ഞാപനം പുറത്തിറത്തിറക്കുന്നതോടെ ഈ മൂന്ന് ട്രെയിനുകൾക്കും സർവീസ് ആരംഭിക്കാനാകും.പുതുതായി പറയുന്ന ലിസ്റ്റിലുള്ള എറണാകുളം-വേളാങ്കണ്ണി സർവീസ് അവധിക്കാല സ്പെഷ്യൽ സർവീസായി നിലവിലുള്ളതാണ്. റെയിൽവേ ബോർഡ് അംഗീകാരം നൽകിയാൽ സ്പെഷ്യലിന് പകരം ആഴ്ചയിൽ രണ്ട് ദിവസം നിരക്ക് കുറവുള്ള സാധാരണ സർവീസാക്കി ഇത് മാറ്റാൻ കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുപ്പതി-കൊല്ലം ട്രെയിനും ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും. തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കും പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്കും ​ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് മധുരയിലേക്കും ബംഗളുരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്കും നീട്ടാനുള്ള ശുപാർശകളും അം​ഗീകരിച്ചിട്ടുണ്ട്.

പൂനെ എക്സ്പ്രസ് കോട്ടയം വരെ നീട്ടുന്നത് അംഗീകരിച്ചെങ്കിലും അടുത്ത വർഷമേ ഉണ്ടാകൂ. വരുന്ന ടൈംടേബിളിൽ നേത്രാവതി എക്സ്പ്രസിന്റെ സമയം മാറും. ഭുവനേശ്വർ-ചെന്നൈ ട്രെയിൻ എറണാകുളത്തേക്ക് നീട്ടാനുള്ള ശുപാർശ റെയിൽവേ അംഗീകരിച്ചിട്ടില്ല.