ആനിമേറ്റഡ് ഹ്രസ്വചിത്രത്തിനായി കൈകോര്‍ത്ത് നിവിൻ പോളി; ‘ബ്ലൂസ്’ ട്രെയ്‌ലര്‍ പുറത്ത്

Spread the love

നിമാലോകത്ത് പുതിയൊരു ചുവടുവെപ്പുമായി നടൻ നിവിൻ പോളി. കണ്ണൂർ ആസ്ഥാനമായുള്ള റെഡ്‌ഗോഡ് സ്റ്റുഡിയോയുമായി സഹകരിച്ച്‌ ‘ബ്ലൂസ്’ എന്ന ആനിമേറ്റഡ് ഹ്രസ്വചിത്രം നിർമ്മിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഇതിന്റെ ഔദ്യോഗിക ട്രെയിലർ ഇന്ന് പുറത്തിറങ്ങി.

ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളില്‍ ഇതിനോടകം തന്നെ വലിയ ശ്രദ്ധയും പ്രശംസയും നേടിയ ചിത്രമാണ് ‘ബ്ലൂസ്’. കേരളത്തിന്റെ കലാസൃഷ്ടികളെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിവിൻ പോളിയുടെ ഈ സംരംഭം.

പ്രമുഖ ആനിമേറ്റഡ് ചിത്രങ്ങളില്‍ പ്രവർത്തിച്ച സാങ്കേതിക വിദഗ്ദ്ധരാണ് ‘ബ്ലൂസ്’ എന്ന ഹ്രസ്വചിത്രത്തിന് പിന്നിലുള്ളത്. ‘മഡഗാസ്കർ 3’, ‘ദി ക്രൂഡ്സ്’, ‘ട്രോള്‍സ്’, ‘വെനം’ തുടങ്ങിയ ആഗോള ഹിറ്റുകളില്‍ പ്രവർത്തിച്ച രാജേഷ് പി.കെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രദ്ധേയനായ സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചത്.‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജിൻ മെല്‍വിൻ ഹട്ടനാണ് സൗണ്ട് ഡിസൈനർ. ചിത്രത്തിന്റെ അനിമേഷൻ സംവിധാനം നിർവഹിച്ചത് ജീത്ത് പരമേന്ദവിദയാണ്. ഒരു യഥാർഥ സിനിമാറ്റിക് അനുഭവം നല്‍കുന്നതിനായി, ‘ബ്ലൂസ്’ ഡോള്‍ബി അറ്റ്മോസിലാണ് മിക്സ് ചെയ്തിരിക്കുന്നത്. ഷിബിൻ കെ വി, ജാസർ പി വി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതൊരു നിശബ്ദ ചിത്രമാണെങ്കിലും ഇത് നല്‍കുന്ന സന്ദേശം വളരെ വലുതും നമ്മുടെ പരിസ്ഥിതിക്കായി നിലകൊള്ളുന്നതിനുള്ള തന്റെ വ്യക്തിപരമായ പ്രതിബദ്ധതയുമായി തികച്ചും യോജിക്കുന്നതുമാണ് എന്ന് നിവിൻ പോളി അഭിപ്രായപ്പെട്ടു. അതിയായ സമർപ്പണത്തോടും ഗുണനിലവാരത്തോടും കൂടി ഒരുക്കിയ ഇതുപോലുള്ള ഒരു കഥ ലോകത്തിന് മുന്നില്‍ എത്തിക്കേണ്ടത് അത്യാവശ്യമാണ്. ലോകം മുഴുവൻ കാണേണ്ട കേരളത്തില്‍ നിന്നുള്ള ഒരു കലാരൂപമാണിതെന്നും അതിന്റെ ശബ്ദം ലോകത്തിനു മുന്നില്‍ പങ്കിടാൻ സഹായിക്കുന്നതില്‍ താൻ അഭിമാനിക്കുന്നു എന്നും നിവിൻ കൂട്ടിച്ചേർത്തു.