video
play-sharp-fill

പാന്‍കാര്‍ഡിന്റെ പേരിലും തട്ടിപ്പ് ; പാന്‍ കാര്‍ഡ് 2.0 ലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്ന രീതിയില്‍ എത്തുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണം ; അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകും ;മുന്നറിയിപ്പുമായി എന്‍പിസിഐ ;യുപിഐ തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാമെന്ന് അറിഞ്ഞിരിക്കാം

പാന്‍കാര്‍ഡിന്റെ പേരിലും തട്ടിപ്പ് ; പാന്‍ കാര്‍ഡ് 2.0 ലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്ന രീതിയില്‍ എത്തുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണം ; അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകും ;മുന്നറിയിപ്പുമായി എന്‍പിസിഐ ;യുപിഐ തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാമെന്ന് അറിഞ്ഞിരിക്കാം

Spread the love

ന്യൂഡല്‍ഹി: പാന്‍കാര്‍ഡിന്റെ പേരില്‍ നടക്കുന്ന പുതിയ തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ). പാന്‍ കാര്‍ഡ് 2.0 ലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്ന രീതിയില്‍ എത്തുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിപ്പ് നല്‍കി.

‘പാന്‍ കാര്‍ഡ് 2.0 അപ്ഗ്രേഡ്’ ചെയ്യാനെന്ന വ്യാജേന തട്ടിപ്പുകാര്‍ വ്യക്തികളുടെ ബാങ്കിങ്, വ്യക്തിഗത വിവരങ്ങള്‍ തേടുന്നതായി എന്‍പിസിഐ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ അറിയിച്ചു. ‘നിങ്ങളുടെ പാന്‍ കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു.

പാന്‍ കാര്‍ഡ് 2.0 ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍, നിങ്ങളുടെ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കുക.’ ഈ രീതിയില്‍ ആയിരിക്കും സന്ദേശങ്ങള്‍ എത്തുക. പലരും ഈ തട്ടിപ്പില്‍ വീഴുന്നു, സ്വന്തം സാമ്പത്തിക വിവരങ്ങള്‍ നല്‍കുന്നതോടെ തട്ടിപ്പുകാര്‍ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുപിഐ തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാം?

എസ്എംഎസ്, ഇമെയില്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി ലഭിക്കുന്ന അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, പാന്‍, ആധാര്‍ നമ്പര്‍ എന്നിവ ആരുമായും പങ്കിടരുത്.

പാന്‍ കാര്‍ഡ് അപ്ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങളില്‍ അവഗണിക്കുക

വ്യക്തിഗത സാമ്പത്തിക വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന കോളുകളിലും സന്ദേശങ്ങളിലും ജാഗ്രത പാലിക്കുക

എന്‍പിസിഐ, ബാങ്കുകള്‍, സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ പോലുള്ള ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ പരിശോധിക്കുക.