video
play-sharp-fill
മതാചാര പ്രകാരം രാത്രിക്കാണ് പ്രാധാന്യം; ചടങ്ങുകളില്‍ മദ്യം ഉപയോഗിക്കും; സംസ്ഥാനത്ത് പുതിയ മതം രൂപീകരിച്ച് ദളിത് തന്ത്രി ബിജു നാരായണ ശര്‍മ്മ; പ്രഖ്യാപനം ഇന്ന്

മതാചാര പ്രകാരം രാത്രിക്കാണ് പ്രാധാന്യം; ചടങ്ങുകളില്‍ മദ്യം ഉപയോഗിക്കും; സംസ്ഥാനത്ത് പുതിയ മതം രൂപീകരിച്ച് ദളിത് തന്ത്രി ബിജു നാരായണ ശര്‍മ്മ; പ്രഖ്യാപനം ഇന്ന്

സ്വന്തം ലേഖകന്‍

മലപ്പുറം: സംസ്ഥാനത്ത് പുതിയ മതം രൂപീകരിച്ച് ദളിത് തന്ത്രിയായ ബിജു നാരായണ ശര്‍മ്മ. ബ്രാഹ്മണ്യം അടിസ്ഥാനമാക്കിയ വ്യവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും ഹിന്ദു മതം ഉപേക്ഷിച്ചുകൊണ്ടാണ് താന്‍ ‘ആദിമാര്‍ഗ മലവാര’മെന്ന് പേരിട്ടിട്ടുള്ള പുതിയ മതം രൂപീകരിക്കുന്നതെന്നും അദ്ദേഹം മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമ്പതോളം കുടുംബങ്ങളെ ചേര്‍ത്ത് ഞായറാഴ്ച വൈകിട്ട് മേലാറ്റൂരിലെ മാതൃക്കുളം ധര്‍മ്മ രക്ഷാ ആശ്രമത്തിലാണ് പുതിയ മതം പ്രഖ്യാപിക്കുന്നത്.

മതാചാരപ്രകാരം രാത്രിക്കാണ് പ്രാധാന്യം നല്‍കുന്നത്. ചടങ്ങുകളില്‍ മദ്യത്തിന്റെ ഉപയോഗം ഉണ്ടാവുമെങ്കിലും മറ്റവസരങ്ങളില്‍ മദ്യം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇല്ല. മതനിയമാവലിയെക്കുറിച്ച് ബിജു നാരായണ ശര്‍മ്മ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ മതം ആരോടുമുള്ള പോര്‍വിളികളല്ലെന്നും ഇതൊരു ആവശ്യമാണെന്നും നിലനില്‍ക്കുന്ന വ്യവസ്ഥകളോടുള്ള വിയോജിപ്പാണെന്നും തന്ത്രി പറയുന്നു. പുതിയ മതം ‘ജാതിമതമല്ലെ’ന്നും മാനവമതമാണെന്നും അതിലേക്ക് എല്ലാവര്‍ക്കും വരാമെന്നും ബിജു നാരായണ ശര്‍മ്മ പറഞ്ഞു.
നേരത്തെ ദളിത് പൂജാരിമാരെ സംഘടിപ്പിച്ച് ചാണ്ഡിക യാഗം നടത്താന്‍ ശ്രമിച്ചതിന് 2017ല്‍ ബിജു നാരായണ ശര്‍മ്മയ്ക്ക് നേരെ ആക്രമണം നടന്നിരുന്നു.