ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത! പുതിയ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ച് റെയിൽവേ; 72 മണിക്കൂർ മുൻപ് ക്യാൻസല്‍ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്; യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ട്രാവല്‍ ക്ലാസ് അപ്ഗ്രേഡ് ചെയ്യാം

Spread the love

ദില്ലി: ടിക്കറ്റ് ക്യാൻസല്‍ ചെയ്യുന്നതില്‍ റെയില്‍വേ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

video
play-sharp-fill

72 മണിക്കൂർ മുൻപ് ക്യാൻസല്‍ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്. 24 മണിക്കൂർ മുൻപ് ക്യാൻസല്‍ ചെയ്യുന്നവർക്ക് 25% ചാർജ് ഈടാക്കും. 8 മണിക്കൂർ മുൻപ് വരെ 50% ചാർജ് ഈടാക്കും. 8 മണിക്കൂറില്‍ റീഫണ്ട് ലഭിക്കില്ല.

യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ട്രാവല്‍ ക്ലാസ് അപ്ഗ്രേഡ് ചെയ്യാം, നേരത്തെ ചാർട്ട് വരുന്നതിന് മുൻപ് ചെയ്യണമായിരുന്നു. ബോർഡിംഗ് പോയിൻ്റും 30 മിനിറ്റ് മുൻപ് വരെ മാറ്റാം. ഇനി അടുത്തുള്ള ഏത് സ്റ്റേഷനില്‍ നിന്നും ബോർഡിംഗ് മാറ്റി കയറാം, നഗര മേഖലകളില്‍ വലിയ ഗുണമാകും എന്ന് റെയില്‍വേ വ്യക്തമാക്കി. റീഫണ്ട് തുക നല്‍കുന്ന നടപടികളും എളുപ്പത്തിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group