ലളിതമായ നിയമനിർമാണ മാനദണ്ഡങ്ങൾ സൃഷ്ടിക്കാൻ, പൊതുജനങ്ങൾക്ക് സർക്കാർ പദ്ധതികളുടെ പ്രയോജനങ്ങൾ ലഭ്യമാക്കാൻ ; പുതിയ തപാൽ നിയമങ്ങൾ പ്രാബല്യത്തിൽ ; കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പുതിയ തപാൽ നിയമങ്ങൾ പ്രാബല്യത്തിൽ. പോസ്റ്റ് ഓഫിസ് നിയമം 2023 പ്രകാരമുള്ള പുതിയ നിയമങ്ങൾ ജൂൺ 18 മുതൽ‌ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ 1898ലെ ഇന്ത്യൻ പോസ്റ്റ് ഓഫിസ് നിയമം റദ്ദാക്കപ്പെടും.

കഴിഞ്ഞ വർഷം ഓഗസ്റ്റ് പത്തിനാണ് പോസ്റ്റ് ഓഫിസ് ബിൽ 2023 രാജ്യസഭയിൽ അവതരിപ്പിക്കുന്നത്. ഡിസംബർ നാലിന് ഇത് പാസാക്കി. പിന്നാലെ ഡിസംബർ 12, 18 തീയതികളിൽ ലോക്‌സഭ ബിൽ പരിഗണിക്കുകയും പാസാക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമത്തിന് ഡിസംബർ 24-ന് രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു. ലളിതമായ നിയമനിർമാണ മാനദണ്ഡങ്ങൾ സൃഷ്ടിക്കാനും പൊതുജനങ്ങൾക്ക് സർക്കാർ പദ്ധതികളുടെ പ്രയോജനങ്ങൾ ലഭ്യമാക്കാനുമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.