പാർലമെന്റിന് ഇനി ‘പുതിയ മുഖം’!; പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; സ്വർണ്ണ ചെങ്കോൽ ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം സ്ഥാപിച്ചു; നിര്‍മാണ തൊഴിലാളികള്‍ക്കും ആദരം; ഡൽഹിയിൽ കനത്ത സുരക്ഷ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയതോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി. പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി പുതിയ മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കുകയും ചെയ്തു. ഇപ്പോള്‍ ഡല്‍ഹിയില്‍ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായുള്ള സര്‍വമത പ്രാര്‍ത്ഥന പുരോഗമിക്കുകയാണ്.

ചെങ്കോല്‍ സ്ഥാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ഫലകവും അനാച്ഛാദനം ചെയ്തു. ചെങ്കോല്‍ സ്ഥാപിച്ചതിന് ശേഷം നിര്‍മാണ തൊഴിലാളികളേയും പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചു. പുതിയ പാര്‍ലമെന്റ് നിര്‍മിച്ച തൊഴിലാളികളുടെ പ്രതിനിധികളുടെ അടുത്തെത്തി പ്രധാനമന്ത്രി ആദരവ് അറിയിക്കുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 7.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് മന്ദിരത്തിൽ എത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

ചടങ്ങുകളുടെ ഭാഗമായ ഹോമം, പൂജ എന്നിവ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്നു. ലോക്സഭാ സ്പീക്കർ ഓം ബിർലയും പൂജയിൽ പങ്കെടുത്തു. തുടർന്നാണ് സ്വാതന്ത്ര്യപ്രഖ്യാപനത്തിനുമുമ്പ് കൈമാറിയ ചെങ്കോൽ പാർലമെന്റിനകത്ത് ലോക്‌സഭാസ്പീക്കറുടെ ഇരിപ്പിടത്തിനുസമീപം സ്ഥാപിച്ചത്. ബ്രിട്ടീഷുകാരിൽനിന്നുള്ള അധികാരക്കൈമാറ്റമായി പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന് ചെങ്കോൽ സമർപ്പിച്ചിരുന്നെന്നാണ് ചരിത്ര രേഖകളിൽ പറയുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു.

പൂജാ ചടങ്ങുകളുടെയും മന്ത്രോച്ചാരണങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചെങ്കോൽ സ്ഥാപിക്കൽ ചടങ്ങ് നടന്നത്. ലോക്‌സഭയിൽ നിലവിളക്ക് തെളിയിച്ചാണ് മന്ദിരത്തിന്റെ ഉദ്ഘാനം പ്രധാനമന്ത്രി നിർവഹിച്ചത്. ഉദ്ഘാടന ഫലകവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. തുടർന്ന് പാർലമെന്റ് കെട്ടിടത്തിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. തുടർന്നാണ് സർവമത പ്രാർത്ഥന നടന്നത്.

പുതിയ മന്ദിരത്തിനു പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതർ ഹോമം നടത്തി. പൂർണകുംഭം നൽകിയാണ് പുരോഹിതർ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ചെങ്കോലിനു മുന്നിൽ പ്രധാനമന്ത്രി നമസ്‌കരിച്ചു. തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി.

ഉദ്ഘാടനത്തിന്റെ പ്രധാന ചടങ്ങുകൾ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ആരംഭിക്കുക. 12ന് പാർലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദർശനവും പ്രസംഗങ്ങളും നടക്കും. ഒന്നിന് 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ചടങ്ങിൽ പങ്കെടുക്കുന്നില്ല. ഇരുവരുടെയും സന്ദേശം ചടങ്ങിൽ വായിക്കും. തുടർന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം.