video
play-sharp-fill
പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം: പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറി പൂജാരിമാരുടെ സംഘം; ചടങ്ങ് മുൻകൂട്ടി അറിയിക്കാതെ

പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം: പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറി പൂജാരിമാരുടെ സംഘം; ചടങ്ങ് മുൻകൂട്ടി അറിയിക്കാതെ

സ്വന്തം ലേഖിക

ന്യൂഡൽഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറി.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള പൂജാരിമാരുടെ സംഘം പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻകൂട്ടി അറിയിക്കാതെയായിരുന്നു ചടങ്ങ്. ചെങ്കോല്‍ നാളെ കൈമാറുമെന്നായിരുന്നു സൂചന.

ഉദ്ഘാടന ചടങ്ങിനെയും, ചെങ്കോലിനെയും ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിര്‍വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറിയത്.

ചടങ്ങില്‍ നിന്ന് ഒഴിവാക്കപ്പെട്ട രാഷ്ട്രപതിയുടെയും, ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങള്‍ ഉദ്ഘാടന വേളയില്‍ വായിക്കും. പുതിയ മന്ദിരോദ്ഘാടനത്തിന്‍റെ സ്മരണക്കായി 75 രൂപയുടെ നാണയയവും സ്റ്റാമ്പും നാളെ പുറത്തിറക്കും.

ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ അഭിസംബോധനയും ഉണ്ടാകും. അതേസമയം, ചടങ്ങ് ബഹിഷ്ക്കരിക്കുന്ന പ്രതിപക്ഷത്തിന് നേരെ ഭരണപക്ഷ നേതാക്കള്‍ വിമര്‍ശനം കടുപ്പിച്ചു.