ഉത്തർപ്രദേശിലെ മിർസാപുരിൽ നിന്ന് പരവതാനികൾ; നാ​ഗ്പൂരിൽ നിന്നുള്ള തേക്കുതടി; ത്രിപുരയിൽ നിന്നും മുള ടൈലുകൾ; ചെങ്കോട്ട നിർമിച്ചത് സർമഥുരയിലെ കല്ലുകൾ; സീലിങ്ങിന് ഉപയോ​ഗിച്ച സ്റ്റീൽ ദാമൻ ദിയുവിൽ നിന്നും; അടിമുടി രാജകീയം പുതിയ പാർലമെന്റ് മന്ദിരം; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

Spread the love

സ്വന്തം ലേഖകൻ

ദില്ലി: രാജ്യം ഉറ്റുനോക്കുന്ന പുതി‌യ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം ഏറ്റവും പ്രത്യകത നിറഞ്ഞതാണ്. കെട്ടിടത്തിന്റെ നിർമ്മാണത്തിനായി ഉപയോ​ഗിച്ചിരിക്കുന്ന സാമ​ഗ്രികളെല്ലാംതന്നെ രാജ്യത്തെതന്നെ ഏറ്റവും മിക്ച്ചത്. പാർലമെന്റ് കെട്ടിടം 1200 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്.

പാർലമെന്റിലേക്കുള്ള പരവതാനികൾ രാജ്യത്തെ നമ്പർ വൺ പരവതാനികളായ ഉത്തർപ്രദേശിലെ മിർസാപുരിൽ നിന്നാണ് . അതുപപോലെ ഫർണിച്ചർ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഉപയോ​ഗിച്ചിരിക്കുന്നത് നാ​ഗ്പൂരിൽ നിന്നുള്ള തേക്കുതടിയാണ്. പാർലമെന്റ് നിർമാണത്തിന് ആവശ്യമായ കൊത്തിയെടുത്ത കല്ലുകൾ രാജസ്ഥാനിൽ നിന്നുമെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തറയിൽ വിരിച്ച മുള ടൈലുകൾ എത്തിച്ചതാകട്ടെ ത്രിപുരയിൽ നിന്നും. ഏറെ പേരുകേട്ട സാൻ‍ഡ് സ്റ്റോണുകൾ രാജസ്ഥാലിനെ സർമഥുരയിൽ നിന്നാണ് എത്തിച്ചത്. ദില്ലിയിൽ തല‌യുയർത്തി നിൽക്കുന്ന ചെങ്കോട്ട നിർമിച്ചത് സർമഥുരയിലെ കല്ലുകൾ കൊണ്ടായിരുന്നു. റെ‍ഡ് ​ഗ്രാനൈറ്റ് അജ്മേറിലെ ലഖയിൽ നിന്നും ​ഗ്രീൻ സ്റ്റോൺ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നും എത്തിച്ചു.

വെള്ള മാർബിൾ അംബാജിയിൽ നിന്നാണ് കൊണ്ടുവന്നത്. സീലിങ്ങിന് ഉപയോ​ഗിച്ച സ്റ്റീൽ ദാമൻ ദിയുവിൽ നിന്നും എത്തിച്ചു. പാർലമെന്റിലേക്ക് ആവശ്യമായ എല്ലാ ഫർണിച്ചറുകളും മുംബൈയിൽ നിന്നാണ് നിർമിച്ചത്. ജാളികൾ രാജസ്ഥാനിലെ രാജ്ന​ഗറിൽ നിന്നും ഉത്തർപ്രദേശിലെ നോയിഡയിൽനിന്നും കൊണ്ടുവന്നു.