
കൊച്ചി : മുസ്‌ലിം ആചാര നിയമം ഒന്നിലേറെ വിവാഹങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും ഖുർ ആൻ്റെ അന്തസത്തയ്ക്ക് അനുസൃതമായി ഭാര്യമാരെ തുല്യ നീതിയോടെ പോറ്റാൻ നിർവാഹമുള്ളവർക്കു മാത്രമാണ് ബഹുഭാര്യത്വം അനുവദിച്ചിട്ടുള്ളതെന്നു കേരള ഹൈക്കോടതി.
ഖുർആനിൽ പറയുന്നതിന്റെ അന്തസ്സത്ത അവഗണിച്ച് ഒന്നിലേറെ വിവാഹ ബന്ധങ്ങൾക്കു മുതിരുന്നവർക്ക് ശരിയായ അവബോധം നൽകാൻ സമൂഹവും സമുദായ നേതൃത്വവും ശ്രമിക്കണമെന്ന് കോടതി പറഞ്ഞു.
രണ്ടാം ഭാര്യക്ക് ജീവനാംശം നൽകാതെ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്ന കാഴ്ചപരിമിതിയുള്ള വ്യക്തിക്ക് മതനേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ സർക്കാർ കൗൺസലിങ് നൽകണമെന്ന ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group