play-sharp-fill
‘തി.മി.രം ‘ ആദ്യ പ്രദർശനം നടന്നു

‘തി.മി.രം ‘ ആദ്യ പ്രദർശനം നടന്നു

അജയ് തുണ്ടത്തിൽ

കൊച്ചി : തിരുവനന്തപുരം കൂട്ടായ്മയിലൊരുക്കിയ ‘തി.മി.രം.’ എന്ന സിനിമയുടെ ആദ്യപ്രദർശനം ജനുവരി 19-ന് തിരുവനന്തപുരം ശ്രീ തീയേറ്ററിൽ നടന്നു.

തിമിരബാധിതരായ പ്രായം ചെന്ന സാധാരണക്കാർ, തിമിര ശസ്ത്രക്രിയ നടത്തുവാൻ വേണ്ടി നടത്തുന്ന യാത്രകളും അവരുടെ സാമൂഹിക ഇടപാടുകളും മറ്റു നടപടിക്രമങ്ങളുമെല്ലാം ചിത്രത്തിൽ പ്രതിപാദന വിഷയമാകുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യവും തി.മി.രത്തിന്റെ സവിശേഷതയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ കെ സുധാകരനു പുറമെ രചന നാരായണൻകുട്ടി , വിശാഖ് നായർ, ജി സുരേഷ്‌കുമാർ, പ്രൊഫ. അലിയാർ, മോഹൻ അയിരൂർ, മീരാനായർ, കാർത്തിക, ബേബി സുരേന്ദ്രൻ, ആശാ നായർ, രാജേഷ് രാജൻ, രാജാജി, പവിത്ര , അമേയ, കൃഷ്ണപ്രഭ, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ് , ബേബി ശ്രേഷ്ഠ എന്നിവർ അഭിനയിക്കുന്നു.

‘മാച്ച് ബോക്‌സി ‘നു ശേഷം ശിവറാം മണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നായക കഥാപാത്രമായ സുധാകരനെ അവതരിപ്പിക്കുകയും ഒപ്പം ചിത്രത്തിന്റെ നിർമ്മാണവും നടത്തിയിരിക്കുന്നത് കെ കെ സുധാകരനാണ്.

തിമിരബാധിതനായ ‘സുധാകരൻ, എന്ന എഴുപതു വയസ്സുകാരനിലൂടെ സമൂഹത്തിൽ ഇന്നേറ്റവും ചർച്ച ചെയ്യപ്പെടുന്ന സ്ത്രീവിരുദ്ധതയെപ്പറ്റി
പ്രതിപാദിക്കുന്ന ചിത്രമാണ് തി.മി.രം.

ബാനർ – ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസ്, നിർമ്മാണം – കെ കെ സുധാകരൻ, രചന, എഡിറ്റിംഗ്, സംവിധാനം -ശിവറാം മണി, ഛായാഗ്രഹണം – ഉണ്ണി മടവൂർ, സംഗീതം – അർജുൻ രാജ്കുമാർ, ലൈൻ പ്രൊഡ്യൂസർ -രാജാജി രാജഗോപാൽ, ഗാനരചന – രാധാകൃഷ്ണൻ പ്രഭാകരൻ, അജാസ് കീഴ്പ്പയ്യൂർ, ആലാപനം – അർജുൻ രാജ്കുമാർ, സജീവ് സി എസ്, ചീഫ് അസ്സോ. ഡയറക്ടർ – ബിജു കെ മാധവൻ, അസ്സോ. ഡയറക്ടേഴ്‌സ് – നാസിം റാണി, രാമു സുനിൽ, പി ആർ ഓ _ അജയ് തുണ്ടത്തിൽ