play-sharp-fill
ശക്തമായ പ്രണയവും തുടർന്നുണ്ടാകുന്ന വെല്ലുവിളികളും ; തിരുവനന്തപുരത്ത് ” നേരറിയും നേരത്ത് ” സിനിമയുടെ  ചിത്രീകരണം ആരംഭിച്ചു

ശക്തമായ പ്രണയവും തുടർന്നുണ്ടാകുന്ന വെല്ലുവിളികളും ; തിരുവനന്തപുരത്ത് ” നേരറിയും നേരത്ത് ” സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

തിരുവനന്തപുരം :  വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ്. ചിദംബരകൃഷ്ണൻ നിർമ്മാണവും രഞ്ജിത്ത് ജി.വി. രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” നേരറിയും നേരത്ത് ” എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്‌ലയുമാണ് മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നത്.

സാമൂഹികമായി വ്യത്യസ്ഥ തലങ്ങളിലെ കുടുംബങ്ങളിലുള്ള സണ്ണിയും അപർണയും തമ്മിലുള്ള ശക്തമായ പ്രണയവും തുടർന്നുണ്ടാകുന്ന വെല്ലുവിളികളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അഭിറാമിനും ഫറായ്ക്കും പുറമെ സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കല സുബ്രമണ്യൻ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു.

ബാനർ – വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം – രഞ്ജിത്ത് ജി. വി, നിർമ്മാണം – എസ്. ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം – ഉദയൻ അമ്പാടി, എഡിറ്റിംഗ് – മനു ഷാജു, ഗാനരചന – സന്തോഷ് വർമ്മ, സംഗീതം – ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ, കല- അജയ്. ജി അമ്പലത്തറ, കോസ്റ്റ്യും – റാണ പ്രതാപ്, ചമയം – അനിൽ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പ്ഞ്ചോല, സ്റ്റിൽസ് – നൗഷാദ് കണ്ണൂർ, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ, പിആർഓ – അജയ് തുണ്ടത്തിൽ.

Tags :