
ദുല്‍ഖര്‍ നായകനായ കാന്ത തീയറ്ററുകളിൽ എത്തി. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുല്‍ഖർ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്.
ദുല്‍ഖർ സല്‍മാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കള്‍. ചിത്രം വമ്ബൻ റിലീസായി കേരളത്തില്‍ എത്തിച്ചിരിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ പ്രിവ്യു ഷോക്ക് ഗംഭീര പ്രതികരണം ലഭിച്ചിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തില്‍ അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പ്രിവ്യു ഷോ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇന്നിപ്പോള്‍ കാന്ത പ്രദര്‍ശനത്തിന് എത്തിയപ്പോഴും ആദ്യ പ്രതികരണങ്ങള്‍ മികച്ചതാണ്. ദുല്‍ഖറിന് നാഷണല്‍ അവാര്‍ഡ് വരെ ലഭിച്ചേക്കാവുന്ന പ്രകടനമാണ് കാന്തയില്‍ കാഴ്‍ചവച്ചിരിക്കുന്നത് എന്ന് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം കേരളത്തിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത് . ദുല്‍ഖറിനൊപ്പം, ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ ദഗ്ഗുബതി എന്നിവരുടെ പ്രകടനങ്ങള്‍ക്കും പ്രിവ്യു ഷോക്ക് ശേഷം വലിയ പ്രശംസയാണ് ലഭിക്കണത്. ഈ ചിത്രത്തിലൂടെ ഒട്ടേറെ അംഗീകാരങ്ങള്‍ ദുല്‍ഖർ സല്‍മാനെ തേടിയെത്തുമെന്നും നിരൂപകർ അഭിപ്രായപ്പെടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ലാസിക് ഡ്രാമ ആയി ആദ്യ പകുതിയില്‍ സഞ്ചരിക്കുന്ന ചിത്രം, ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി രണ്ടാം പകുതിയില്‍ മാറുന്നു എന്നും റിപ്പോർട്ടുകള്‍ പറയുന്നു.




