
മാത്യു തോമസും ദേവികാ സഞ്ജയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ‘സുഖമാണോ? സുഖമാണ്!’. ഇപ്പോഴിതാ ചിത്രത്തിൻ്റെ അപ്ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് റിലീസായി. സുരേഷ് ഗോപിയുടെയും മഞ്ജുവാര്യരുടെയും സോഷ്യല്‍ മീഡിയാ പേജുകളിലൂടെയാണ് പോസ്റ്റർ എത്തിയത്. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും ഒരുക്കുന്നത്. ലൂസിഫർ സർക്കസിന്റെ ബാനറില്‍ ഗൗരവ് ചനാന നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ഗരിമ വോഹ്രയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.
ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജഗദീഷ്, സ്‌ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖില്‍ കവലയൂർ, മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ്.
സുഖമാണോ സുഖമാണ് ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം പ്ലോട്ട് പിക്ചേഴ്സ് ആണ്. ലൂസിഫർ മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group