വേർപാടിന്റെ വേദനയിൽ നടൻ സിദ്ദിഖിനും കുടുംബത്തിനും ആശ്വാസമായി കുഞ്ഞതിഥി ; നടൻ ഷഹീനും അമൃതയ്ക്കും കുഞ്ഞ് പിറന്നു, മുത്തച്ഛനായി സിദ്ദിഖ്

Spread the love

നടൻ സിദ്ദീഖിന്റെ മകനും നടനുമായ ഷഹീനും ഡോ. അമൃത ദാസിനും കുഞ്ഞ് ജനിച്ചു. പെണ്‍കുഞ്ഞാണ്. അമൃതയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

‘ദുആ ഷഹീൻ’ എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. ജൂലായ് 10ന് ആയിരുന്നു ഷഹീനും അമൃതയ്ക്കും കുഞ്ഞ് ജനിച്ചതെങ്കിലും ഇപ്പോഴാണ് സന്തോഷവാർത്ത പുറംലോകത്ത് എത്തുന്നത്.

2022 മാർച്ചിലായിരുന്നു അമൃതയുടെയും ഷഹീന്റെയും വിവാഹം. പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീർ അഭിനയിച്ചു. അമ്ബലമുക്കിലെ വിശേഷങ്ങള്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അടുത്തിടെയാണ് സിദ്ദീഖിന്റെ മൂത്തമകനായ റാഷിൻ അന്തരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മറുവശം എന്ന ചിത്രമാണ് ഷഹീന്റേതായി ഒരുങ്ങുന്ന ചിത്രം. സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം ആണ് ചിത്രത്തിന്റെ സംവിധാനം. കല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മറുവശം. ജയശങ്കർ, പ്രശാന്ത് അലക്സാണ്ടർ, കൈലാഷ്, ശ്രീജിത്ത്‌ രവി, അഥിതി മോഹൻ, അഖില്‍ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിള്‍ ജോബി, ബോബൻ ആലുമ്മൂടൻ, ക്രിസ് വേണുഗോപാല്‍, ഹിസ്സാൻ, സജിപതി, ദനില്‍ കൃഷ്ണ, സഞ്ജു സലിം പ്രിൻസ് റോയ് തുടങ്ങിയവരാണ് താരങ്ങള്‍. ബാനർ റാംസ് ഫിലിം ഫാക്ടറി, രചന, സംവിധാനം അനുറാം, ഛായാഗ്രഹണം മാർട്ടിൻ മാത്യു, ഗാനരചന ആന്റണി പോള്‍, സംഗീതം അജയ് ജോസഫ്, പ്രൊഡക്ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കര, പിആർഒ പി ആർ സുമേരൻ.