മുന്നറിയിപ്പ് നൽകിയവർ തന്നെ വർഗീയ പ്രചാരണം നടത്തുന്നു: സാമൂഹിക മാധ്യമത്തിലൂടെ പൊലീസുകാരൻ വർഗീയ പരാമർശം നടത്തിയതായി പരാതി: യൂത്ത് ലീഗ് പരാതിയുമായി രംഗത്ത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

 

മലപ്പുറം: സാമൂഹിക മാധ്യമത്തിലൂടെ പൊലീസുകാരൻ വർഗീയ പരാമർശം നടത്തിയതായി പരാതി. മലപ്പുറം തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രജീഷിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. എആർ നഗർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയാണ് മലപ്പുറം എസ്പിക്ക് പരാതി നൽകിയത്.

 

 

 

ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ കേരള പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു പൊലീസുകാരനെതിരെ തന്നെ പരാതി ഉയർന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

വർഗ്ഗീയ സ്വഭാവത്തിലുള്ള സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് നേരത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുന്നറിയിപ്പ് നൽകിയിരുന്നു.