പുതിയ എർട്ടിഗ നവംബർ 21 ന്

പുതിയ എർട്ടിഗ നവംബർ 21 ന്

സ്വന്തം ലേഖകൻ

കൊച്ചി: നിരവധി ഫീച്ചറുകളോടെയും മാറ്റങ്ങളോടെയും മാരുതി സുസുക്കി എർട്ടിഗയുടെ രണ്ടാം തലമുറ വാഹനം നവംബർ 21-ന് വിപണിയിൽ. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സയിലൂടെയാണ് എർട്ടിഗ വിപണിയിൽ എത്തുന്നത്. മുൻ മോഡലിൽ നിന്ന് വലിപ്പം കൂടുതലാണ് പുതിയ എർട്ടിഗയ്ക്ക്. 4395 എംഎം നീളവും 1735 എംഎം വീതിയും 1690 എംഎം ഉയരവും നൽകിയിട്ടുണ്ടെങ്കിലും ഗ്രൗണ്ട് ക്ലീയറൻസ് 180 എംഎം ആയി കുറച്ചിട്ടുണ്ടെന്നാണ് സൂചന.

പ്രൊജക്ഷൻ ഹെഡ്ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പർ, ക്ലാഡിങ്ങിന്റെ അകമ്പടി നൽകിയിട്ടുള്ള ഫോഗ്ലാമ്പ് എന്നിവയാണ് മുൻവശത്ത് ഒരുങ്ങുന്നത്. ക്രോം ആവരണം നൽകിയിട്ടുള്ള ഹെക്സഗണൽ ഗ്രില്ലാണ് ഉള്ളത്. 1.5 ലിറ്റർ പെട്രോൾ എൻജിനായിരിക്കും എർട്ടിഗയ്ക്കും മാരുതി സുസുക്കി നൽകുക. ഇത് 102 ബി. എച്ച്.പി. കരുത്തും 138 എൻ.എം. ടോർക്കുമേകും. അഞ്ച് സ്പീഡ് മാനുവൽ, ഒട്ടോമാറ്റിക് ഗിയർബോക്സും ഇതിൽ നൽകും. ഡീസൽ എൻജിനിൽ മാറ്റം വരുത്തുയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിയാസിൽ കണ്ട 7.0 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം പുതിയ എർട്ടിഗയിലേക്കും കണ്ടേക്കാം. ക്യാറക്ടർ ലൈനുകൾ ക്രോം ഡോർ ഹാൻഡിൽ, ഇലക്ട്രിക് സൈഡ് മിറർ എന്നിവയും ഒരുങ്ങുന്നു. ആഡംബര വാഹനമായ വോൾവോയിൽ നൽകിയിരിക്കുന്നതിന് സമാനമായ എൽഇഡി ടെയിൽലാമ്പ് പുതുതായി ഡിസൈൻ ചെയ്ത ടെയിൽഗേറ്റ്, ബമ്പർ എന്നിവയും എർട്ടിഗയെ കൂടുതൽ ആകർഷകമാക്കുന്നു. ഇരട്ട എയർബാഗുകൾ, ഇലക്ട്രിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, ഐസോഫിക്‌സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയും ഉണ്ട്.