video
play-sharp-fill
മദ്യപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…! സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ പുതിയ മദ്യ വില നിലവില്‍ വരും ; പുതുക്കിയ മദ്യവില അറിയാം തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ

മദ്യപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…! സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ പുതിയ മദ്യ വില നിലവില്‍ വരും ; പുതുക്കിയ മദ്യവില അറിയാം തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തില്‍ പുതുക്കിയ മദ്യവില ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരും. വിലവര്‍ദ്ധിക്കുക ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെയാണ്. മദ്യ കമ്പനികളുടെ ആവശ്യപ്രകാരമാണ് വില വര്‍ധിപ്പിക്കുത്. എന്നാല്‍ വിലവര്‍ദ്ധനവിന്റെ ഗുണം ലഭിക്കുക സംസ്ഥാന സര്‍ക്കാരിനായിരിക്കും.

ഒരു കുപ്പിക്ക് 40 രൂപ വര്‍ധിക്കുമ്പോള്‍ 35 രൂപ സര്‍ക്കാരിനും 4 രൂപ മദ്യവിതരണ കമ്പനികള്‍ക്കും ഒരു രൂപ കോര്‍പ്പറേഷനുമായിരിക്കും അധിക വരുമാനമായി ലഭിക്കുക. വിദേശ മദ്യനിര്‍മാതാക്കളില്‍നിന്നും 100 രൂപയ്ക്കു വാങ്ങുന്ന ഒരു കുപ്പിയില്‍ നികുതിയും മറ്റു ചെലവുകളും വരുമ്പോള്‍ ചില്ലറ വില്‍പ്പന വില 1170 രൂപയാകും. ഇതില്‍ നൂറു രൂപ മദ്യനിര്‍മാതാക്കള്‍ക്കും 1049 രൂപ സര്‍ക്കാരിനുമാണ് ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013-14ലെ ടെണ്ടര്‍ പ്രകാരമുള്ള ഇടപാടാണ് മദ്യക്കമ്പനികളും സര്‍ക്കാരും തമ്മില്‍ ഇപ്പോഴും നില്‍ക്കുന്നത്. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്‌സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ (സ്പിരിറ്റ്) വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനായുള്ള കരാര്‍ ഉറപ്പിക്കുന്നത്.

സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെണ്ടര്‍ പ്രകാരമാണ് ഇപ്പോഴും ബിവറേജസ് കോര്‍പറേഷന് മദ്യം ലഭിക്കുന്നത്. സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല. ദീര്‍ഘ നാളായി വില വര്‍ധിപ്പിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കോവിഡ് പ്രതിസന്ധി കമ്പനികളെയും ബാധിച്ചതോടെ വില കൂട്ടണമെന്ന ആവശ്യം കൂടുതല്‍ ശക്തമാവുകയായിരുന്നു.

 

ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന മദ്യവില

ജവാന്‍ റം (1000 മില്ലി)- നിലവിലെ വില 560, പുതുക്കിയ വില 590

ഓള്‍ഡ് പോര്‍ട്ട് റം (1000 മില്ലി) – നിലവിലെ വില 660, പുതുക്കിയ വില 710

സ്മിര്‍നോഫ് വോഡ്ക (1000മില്ലി) – നിലവിലെ വില 1730, പുതുക്കിയ വില 1800

ഓള്‍ഡ് മങ്ക് ലെജന്‍ഡ് (1000 മില്ലി) – നിലവിലെ വില 2020, പുതുക്കിയ വില 2110

മാക്ഡവല്‍ ബ്രാന്‍ഡി (1000മില്ലി)- നിലവിലെ വില 770, പുതുക്കിയ വില 820

ഹണിബീ ബ്രാന്‍ഡി (1000മില്ലി)- നിലവിലെ വില 770, പുതുക്കിയ വില 840

മാന്‍ഷന്‍ ഹൗസ് ബ്രാന്‍ഡി (1000മില്ലി)- നിലവിലെ വില 950, പുതുക്കിയ വില 1020

മക്ഡവല്‍ സെലിബ്രേഷന്‍ ലക്ഷ്വറി റം (1000മില്ലി)- നിലവിലെ വില 710

വൈറ്റ് മിസ്ചീഫ് ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 770, പുതുക്കിയ വില 840

8 പിഎം ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 690, പുതുക്കിയ വില 740

റോയല്‍ ആംസ് ബ്രാന്‍ഡി (1000മില്ലി)- നിലവിലെ വില 890, പുതുക്കിയ വില 950

ഓള്‍ഡ് അഡ്മിറല്‍ ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 590, പുതുക്കിയ വില 640

മലബാര്‍ ഹൗസ് ബ്രാന്‍ഡി (500മില്ലി) – നിലവിലെ വില 390, പുതുക്കിയ വില 400

ബിജോയിസ് ബ്രാന്‍ഡി (500 മില്ലി)- നിലവിലെ വില 390, പുതുക്കിയ വില 410

ഡാഡി വില്‍സന്‍ റം (500 മില്ലി) – നിലവിലെ വില 400, പുതുക്കിയ വില 430