play-sharp-fill
ജവാന് 630 കൊടുക്കണം, ഹണിബീക്ക് 850ഉം; 1000 തികച്ച് ഓള്‍ഡ് മങ്ക്,; സംസ്ഥാന ബജറ്റിൽ മദ്യ വില കൂട്ടിയതോടെ ജനപ്രിയ ബ്രാൻഡുകളുടെ നിരക്ക് അറിയാം

ജവാന് 630 കൊടുക്കണം, ഹണിബീക്ക് 850ഉം; 1000 തികച്ച് ഓള്‍ഡ് മങ്ക്,; സംസ്ഥാന ബജറ്റിൽ മദ്യ വില കൂട്ടിയതോടെ ജനപ്രിയ ബ്രാൻഡുകളുടെ നിരക്ക് അറിയാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മദ്യ വില കൂട്ടിയതോടെ ജനപ്രിയ ബ്രാൻഡുകളുടെ നിരക്ക് ഉയരും. മാസങ്ങൾക്ക് മുൻപ് മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപവരെ കൂട്ടിയതിനു പിന്നാലെയാണ് വീണ്ടും വില വർധിപ്പിച്ചത്.


500 രൂപ മുതൽ 999 രൂപ വരെ വരുന്ന ഇന്ത്യന്‍ നിർമിത മദ്യത്തിന് കുപ്പിക്ക് 20 രൂപയാണ് കേരള ബജറ്റിൽ നിരക്ക് വർധിപ്പിച്ചത്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപയും. ഇതുവഴി 400 കോടി സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. ഏപ്രിൽ മുതൽ വില വർധന പ്രാബല്യത്തിൽ വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെവ്കോയുടെ ചില ബ്രാൻഡുകളിൽ വരുന്ന വില വ്യത്യാസം. ബ്രാൻഡ്, പുതുക്കിയ വില, പഴയ വില ബ്രാക്കറ്റിൽ

ഡാഡിവിൽസൺ–750 എംഎൽ: 700 (680), ഓൾഡ് മങ്ക്– 1000 (980), ഹെർക്കുലീസ്– 820 (800), ജവാൻ –1000 എംഎൽ: 630 (610), ജോളി റോജർ- 1010 (990), ഒസിആർ– 690 (670), ഓഫിസേഴ്സ് ചോയ്സ്– 800 (780), നെപ്പോളിയൻ– 770 (750), മാൻഷൻ ഹൗസ്– 1010 (990), ഡിഎസ്പി ബ്ലാക്ക്- 950 (930), ഹണിബീ– 850 (830), എംജിഎം– 690 (670), റെമനോവ്– 920 (900).