ഇമ്മിണി വല്യ കടമ്പ..! ദേശീയ മോട്ടോര്‍ വാഹന നിയമത്തെ വെല്ലുവിളിച്ച് കേരളം: ഇതരസംസ്ഥാന ലൈസൻസിലെ വിലാസം കേരളത്തിലേക്ക് മാറ്റാൻ വാഹനം ഓടിച്ചു കാണിക്കണമെന്നു നിബന്ധന
തിരുവനന്തപുരം: ഇതരസംസ്ഥാന ലൈസൻസിലെ വിലാസം കേരളത്തിലേക്ക് മാറ്റാൻ പുതിയ കടമ്പയുമായി കേരളം.
കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നിർേദശിക്കുന്ന രീതിയില്‍ വാഹനം ഓടിച്ചു കാണിച്ചാല്‍ മാത്രമേ കേരളത്തിലെ മേല്‍വിലാസത്തിലേക്ക് ലൈസൻസ് മാറ്റം സാധ്യമാകൂ എന്ന രീതിയിലുളള നിബന്ധനയാണ് കൊണ്ടുവരുന്നത്.
കേരളത്തിലെ സ്ഥിരതാമസക്കാർ മറ്റു സംസ്ഥാനങ്ങളില്‍ പോയി ലൈസൻസ് എടുത്തുവരാറുണ്ട്. എന്നാല്‍ അവിടങ്ങളില്‍ ഡ്രൈവിങ് ലൈസൻസ് കിട്ടാൻ എളുപ്പമാണെന്നു കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് വിലയിരുത്തുന്നു.
ഇതുമൂലമാണ് മേല്‍വിലാസ മാറ്റത്തിന്റെ നിബന്ധന കർശനമാക്കിയതെന്നുമാണ് മോട്ടോർ വാഹന വകുപ്പ് നല്‍കുന്ന വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോട്ടോർ വാഹന നിയമ പ്രകാരം രാജ്യത്ത് എവിടെനിന്നും പൗരന്മാർക്ക് ലൈസൻസ് എടുക്കാം. ലൈസൻസ് അനുവദിക്കുന്നതിന് രാജ്യത്താകമാനം ഒരേ മാനദണ്ഡമാണ്.
എന്നാല്‍ കേരളത്തില്‍ ലൈസൻസ് അനുവദിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. അപേക്ഷകന് വാഹനം ഓടിക്കാൻ അറിയാമെന്ന് ബോധ്യപ്പെടാൻ ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നതില്‍ മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർക്ക് തീരുമാനമെടുക്കാം എന്നാണ് പറയുന്നത്.
എന്നാല്‍ മിക്ക മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർമാരും സ്വന്തമായി ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറല്ലാത്തതിനാല്‍ റോഡ് ടെസ്റ്റ് നടത്തുന്നുണ്ട്.