play-sharp-fill
പതിനായിരം പുസ്തകങ്ങളുമായ് കമ്പ്യൂട്ടർ സംവിധാനത്തോടെ നവീകരിച്ച കുട്ടികളുടെ ലൈബ്രറി ഉദ്ഘാടനം നാളെ ; ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഉദ്ഘാടനം നിർവഹിക്കും

പതിനായിരം പുസ്തകങ്ങളുമായ് കമ്പ്യൂട്ടർ സംവിധാനത്തോടെ നവീകരിച്ച കുട്ടികളുടെ ലൈബ്രറി ഉദ്ഘാടനം നാളെ ; ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഉദ്ഘാടനം നിർവഹിക്കും

സ്വന്തം ലേഖകൻ

കോട്ടയം: പതിനായിരം പുസ്തകങ്ങളുമായ് കമ്പ്യൂട്ടർ സംവിധാനത്തോടെ നവീകരിച്ച കുട്ടികളുടെ ലൈബ്രറി ഉദ്ഘാടനം 28ന് വൈകിട്ട് 5.30ന് ജില്ലാ കളക്ടർ വി.വിഘ്നേശ്വരി നിർവഹിക്കും.  പബ്ലിലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. സി.പി എം ജില്ലാ കമ്മിറ്റി അംഗം കെ. സുരേഷ് കുറുപ്പ്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു കുട്ടികളുടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റബേക്ക ബേബി ഐപ്പ്, ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിക്കും.

1966ൽ കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറിയായിരുന്ന ഡി.സി കിഴക്കേ മുറി ലോട്ടറി നടത്തിപ്പിലൂടെ സമാഹരിച്ച നാലര ലക്ഷം രൂപ കൊണ്ടാണ് തിരുനക്കര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടക്കു സമീപം കെ..പി.എസ് മേനോന്റെ ജന്മഗൃഹമായ ഗോപി വിലാസം ബംഗ്ലാവും ഒരേക്കറിലേറെ സ്ഥലവും വാങ്ങിയത്. രണ്ടാമതും ലോട്ടറി നടത്തി നാലരലക്ഷം രൂപ കൂടി ലഭിച്ചതോടെ യാണ് മൂന്നു നില കുട്ടികളുടെ ലൈബ്രറി കെട്ടിടം പൂർത്തിയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1969 ജൂണിൽ കേരളത്തിൽ കുട്ടികളുടെ മാത്രം ആദ്യലൈബ്രറി കേന്ദ്രവിദ്യാഭ്യാസ മന്ത്രി പ്രൊ.
വി.കെ.ആർ.വി റാവു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിദ്യാഭ്യാസമന്ത്രി മുഹമ്മദ് കോയ മഹാകവി ജി.ശങ്കരക്കുറുപ്പ് എന്നിവർ പങ്കെടുത്തു. 1971ൽ ജവഹർ ബാലഭവൻ ശാഖ കുട്ടികളുടെ ലൈബ്രറിയോട് ചേർന്നു പ്രവർത്തനം ആരംഭിച്ചത്.

കുട്ടികൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച അദ്ധ്യാപകരുടെ ശിക്ഷണത്തിൽ നൃത്ത നൃത്തേതര വിഭാഗത്തിൽ 30 ഇനങ്ങളിൽ ക്ലാസുകൾ ഇവിടെ നടക്കുന്നു.മുതിർന്നവർക്കുള്ള ക്ലാസുമുണ്ട് . നിരവധി റൈഡുകളോടെ നവീകരിച്ച കുട്ടികളുടെ പാർക്കും ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.

എബ്രഹാം ഇട്ടിച്ചെറിയ ചെയർമാനും വി.ജയകുമാർ എക്സിക്യൂട്ടീവ് ഡയറക്ടറുമായുള്ള ഭരണ സമിതിയാണ് കുട്ടികളുടെ ലൈബ്രറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.