ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന ന്യൂജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Spread the love

തിരുവനന്തപുരം: ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന ന്യൂജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സൂരജ് (23) ആണ് വില്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി തിരുവനന്തപുരത്ത് പിടിയിലായത്.

video
play-sharp-fill

ഇയാളില്‍ നിന്നും 25 ഗ്രാം എംഡിഎംഎ ആർപിഎഫ് പിടിച്ചെടുത്തു. നാട്ടിലെത്തിച്ച്‌ വില്‍പ്പന നടത്താനായി ബെംഗളൂരുവില്‍ നിന്നുമാണ് പ്രതി എംഡിഎംഎ വാങ്ങി ട്രെയിനില്‍ കടത്തികൊണ്ടുവന്നത്.

ആർപിഎഫും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സൂരജ് പിടിയിലായത്. മൈസൂരു-കൊച്ചുവേളി എക്സ്പ്രസ്സില്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇയാള്‍ എംഡിഎംഎ വാങ്ങാനുള്ള ആളെ കാത്ത് റെയില്‍വേ യാർഡിനു സമീപം ഒളിച്ചു നില്‍ക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന് സംശയം തോന്നി. തുടർന്ന് ആർ.പി. എഫ് ഉദ്യോഗസ്ഥരുമായി എത്തിയപ്പോള്‍ സൂരജ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ പൊലീസ് സംഘം പ്രതിയെ വളഞ്ഞ് പിടികൂടുകയായിരുന്നു. ആർക്ക് വേണ്ടിയാണ് സൂരജ് മയക്കുമരുന്ന് എത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച്‌ വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group