
നി വിൻപോളി, അജു വർഗീസ് കൂട്ടുകെട്ടില്‍ അഖില്‍ സത്യൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘സർവ്വം മായ’യുടെ ടീസർ പുറത്ത്.ഹൊറർ കോമഡി ചിത്രമായിരിക്കുമെന്നാണ് ടീസർ നല്‍കുന്ന സൂചന.
നിവിന്റെ പിറന്നാള്‍ ദിനത്തിലാണ് ടീസർ പുറത്തിറക്കിയത്. മലയാളികള്‍ നെഞ്ചോടുചേർത്തുവച്ച നിവിൻപോളി – അജു വർഗീസ് കൂട്ടുകെട്ടില്‍ എത്തുന്ന പത്താമത്തെ ചിത്രം ആണ് സർവ്വം മായ. തെന്നിന്ത്യൻ താരം പ്രിയ മുകുന്ദനും റിയ ഷിബുവും ആണ് നായികമാർ.
സംവിധാനത്തിനു പുറമെ എഡിറ്റിംഗും അഖില്‍ സത്യനാണ്. ജനാർദ്ദനൻ, രഘുനാഥ് പലേരി, പ്രീതി മുകുന്ദൻ, അല്‍ത്താഫ് സലിം, മധുവാര്യർ, റിയ ഷിബു തുടങ്ങി വലിയൊരു താരനിരയുണ്ട്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിനുശേഷം അഖില്‍ സത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ഫയർ ഫ്‌ളൈ ഫിലിംസിന്റെ ബാനറില്‍ അജയകുമാറും രാജീവ് മേനോനും ചേർന്നാണ് നിർമ്മാണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമീണ അന്തരീക്ഷത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് ശരണ്‍ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ജസ്റ്റിൻ പ്രഭാകർ, സിങ്ക് സൗണ്ട് അനില്‍ രാധാകൃഷ്ണൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ രാജീവൻ, വസ്‌ത്രാലങ്കാരം സമീറ സതീഷ്.