video
play-sharp-fill

നീലാമ്പൽ – ടൈറ്റിൽ ലോഞ്ച് ചുനക്കര രാമൻകുട്ടി നിർവ്വഹിച്ചു

നീലാമ്പൽ – ടൈറ്റിൽ ലോഞ്ച് ചുനക്കര രാമൻകുട്ടി നിർവ്വഹിച്ചു

Spread the love

അജയ് തുണ്ടത്തിൽ

കോട്ടയം : നഗരത്തിന്റെ പ്രാന്തപ്രദേശമായ ആമ്പല്ലൂരിന്റെ വിശേഷങ്ങളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് വരാൻ തയ്യാറെടുക്കുകയാണ് മോളിവുഡ് സിനിമാസിന്റെ ബാനറിൽ അനിൽ തമലം നിർമ്മിച്ച് ‘സ്‌നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ ‘ എന്ന ചലച്ചിത്രവും നിരവധി ഹിറ്റ് പരമ്പരകളും ഒരുക്കിയ റിജുനായർ സംവിധാനം ചെയ്യുന്ന ‘നീലാമ്പൽ ‘ എന്ന സിനിമ.

 

ആമ്പലുകൾ വിരിഞ്ഞിറങ്ങുന്ന ഒരു ശുദ്ധജലതടാകവും അതിന് ചുറ്റും ജാതിമത വർണ്ണ വ്യത്യാസമില്ലാതെ അധിവസിക്കുന്ന കുറെ മനുഷ്യരുടെയും കഥയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനിൽകുമാറിന്റെ കഥയ്ക്ക് അജി ചന്ദ്രശേഖർ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ജോയ് തമലം ഗാനരചനയും ജി കെ ഹരീഷ്മണി സംഗീത സംവിധാനവും നിർവ്വഹിച്ച് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് പാടിയ കല്യാണിപാട്ട് നീലാമ്പലിന്റെ സവിശേഷതകളിൽ ഒന്നാണ്.

‘ലജ്ജാവതി…..’ പോലെ ഒരു വമ്പൻ ഹിറ്റാകുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ താരനിർണ്ണയം നടന്നു വരുന്നു. കൂടാതെ വിവിധ കോളേജുകളിൽ വെച്ചു നടത്തുന്ന ഒഡിഷനിലൂടെയും അഭിനേതാക്കളെ കണ്ടെത്തുന്നു.

ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് പുതുവർഷപ്പുലരിയിൽ പ്രശസ്ത കവിയും ഗാന രചയിതാവുമായ ചുനക്കര രാമൻകുട്ടി നിർവ്വഹിച്ചു. ചിത്രത്തിന്റെ പി ആർ ഓ അജയ് തുണ്ടത്തിലാണ്.

Tags :